- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
അമേരിക്കൻ വിമാനങ്ങൾ റഷ്യൻ വ്യോമാതിർത്തിയിൽ പ്രവേശിക്കുന്നതിന് വിലക്കി റഷ്യയുടെ തിരിച്ചടി
വാഷിങ്ടൻ : റഷ്യൻ വിമാനങ്ങൾ അമേരിക്കയുടെ വ്യോമാതിർത്തിയിൽ പ്രവേശിക്കുന്നതു വിലക്കി പ്രസിഡന്റ് ജോ ബൈഡൻ ഉത്തരവിട്ടതിനു തിരിച്ചടിയായി അമേരിക്കയിലെ പ്രധാന വിമാന സർവീസുകൾ റഷ്യൻ വ്യോമാതിർത്തിയിൽ പ്രവേശിക്കുന്നത് വിലക്കികൊണ്ടു റഷ്യൻ അധികൃതർ ഉത്തരവിട്ടു.
അമേരിക്കക്കു പുറമെ കാനഡ, യൂറോപ്യൻ യൂണിയനിലെ മറ്റു രാജ്യങ്ങളും റഷ്യൻ വിമാനങ്ങൾക്ക് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. ഫ്രാൻസ്, ബ്രിട്ടൻ, ഓസ്ട്രിയ, ജർമനി, പോളണ്ട്, ബൾഗേറിയ, എസ്റ്റോണിയ തുടങ്ങിയ രാജ്യങ്ങളാണ് റഷ്യക്കെതിരെ രംഗത്തെത്തിയിരിക്കുന്നത്.
ഇതിനു തിരിച്ചടിയെന്നോണം 12 രാഷ്ട്രങ്ങളുടെ (അമേരിക്ക ഉൾപ്പെടെ) വിമാനങ്ങൾ റഷ്യക്കു മീതെ പറക്കുന്നതിനെ പുടിൻ ഭരണകൂടം തടഞ്ഞിട്ടുണ്ട്.
കാർഗൊ എയർലൈൻസ് ഫെഡഎക്സ്, യുപിഎസ് റഷ്യക്കുമീതെ പറക്കുകയില്ലെന്ന് നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. റഷ്യയിലേക്ക് ഒരു പാക്കേജും ഡലിവറി നടത്തുകയില്ലെന്ന് ഫെഡക്സ് പ്രഖ്യാപിച്ചപ്പോൾ, റഷ്യയിൽ നിന്നോ, റഷ്യയിലേക്കോ യാതൊന്നും യുപിഎസ് സ്വീകരിക്കുകയില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്.
വിമാന സർവീസുകളും കാർഗൊ ഫ്ലൈറ്റുകളും നിരോധിച്ചതോടെ ഇരുരാഷ്ട്രങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ വഷളായി. അമേരിക്ക റഷ്യക്കെതിരെ കർശന ഉപരോധം ഏർപ്പെടുത്തിയത് റഷ്യയുടെ സാമ്പത്തിക അടിത്തറ തകർക്കുന്ന തലത്തിലേക്ക് എത്തുമെന്നത് ആശങ്കയുളവാക്കിയിട്ടുണ്ട്.