- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
മയക്കുമരുന്നു ലഹരിയിൽ കാമുകനെ വെട്ടിമുറിച്ച യുവതി അറസ്റ്റിൽ
വിസ്‌കോൺസിൽ: മയക്കുമരുന്നു ലഹരിയിൽ കാമുകന്റെ അവയവങ്ങൾ അറുത്തെടുത്ത് വിവിധ സ്ഥലങ്ങളിൽ നിക്ഷേപിച്ച യുവതി അറസ്റ്റിൽ. യുവാവിനെ കുറിച്ചുള്ള വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല.
കഴിഞ്ഞവാരം നടന്ന കൊലപാതത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങൾ മാർച്ച് 2 ചൊവ്വാഴ്ചയാണ് പൊലീസ് മാധ്യമങ്ങളെ അറിയിച്ചത്. കേസ്സുമായി ബന്ധപ്പെട്ടു ടെയ്ലറെ(24) പൊലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്. ഗ്രീൻ ബെ സ്റ്റോൺ ബ്രൂക്ക് ലെയിനിലുള്ള വീട്ടിൽവച്ചായിരുന്നു സംഭവം. ഇരുവരും മയക്കുമരുന്നു ഉപയോഗിച്ചിരുന്നതായി പൊലീസ് പറഞ്ഞു.
മയക്കുമരുന്നിന്റെ ലഹരിയിൽ കാമുകി ടെയ്ലർ(24) കാമുകനെ കഴുത്തു ഞെരിച്ചു കൊന്നുവെന്ന് ഉറപ്പുവരുത്തിയശേഷം അടുക്കളയിലിരുന്നിരുന്ന കത്തിയെടുത്ത് തല, കാൽ, കാൽപാദം, എന്നിവ വെട്ടിയെടുത്ത ബക്കറ്റിലും, ക്രോക്ക്പോട്ടിലും നിക്ഷേപിക്കുകയായിരുന്നു. കൊല്ലപ്പെട്ട യുവാവിന്റെ മാതാവാണ് ആദ്യമായി ബക്കറ്റിൽ സൂക്ഷിച്ചിരുന്ന തല കണ്ടെത്തിയത്. തുടർന്ന് വിവരം പൊലീസിനെ അറിയിച്ചു. പൊലീസ് നടത്തിയ അന്വേഷണത്തിൽ മറ്റു പല ഭാഗത്തുനിന്നും യുവാവിന്റെ ശരീര ഭാഗങ്ങൾ കണ്ടെത്തുകയായിരുന്നു. വാനിൽ നിന്നും ചില ഭാഗങ്ങൾ കണ്ടെടുത്തിരുന്നു.
യുവാവിനോടു കൂടെ ഏറ്റവും ഒടുവിൽ കണ്ടെത്തിയ ടെയ്ലറാണ് കുറ്റകൃത്യം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. മയക്കുമരുന്ന് ഉപയോഗിച്ചിരുന്നതായി ടെയ്ലർ സമ്മതിച്ചു. യുവാവിന്റെ ശരീരഭാഗങ്ങൾ വിവിധ സ്ഥലങ്ങളിൽ നിക്ഷേപിക്കുക എന്നതു ഞാൻ ഒരു തമാശയായിട്ടാണ് കരുതിയതെന്ന് യുവാവ് പിന്നീട് സമ്മതിച്ചു.
ടെയ്ലർക്കെതിരെ ഫസ്റ്റ് ഡിഗ്രി മർഡറിന് കേസ്സെടുത്തിട്ടുണ്ട്. ചൊവ്വാഴ്ച ബൗൺ കൗണ്ടി കോടതിയിൽ ഹാജരാക്കിയ ഇവർക്ക് 2 മില്യൺ ഡോളർ ജാമ്യം അനുവദിച്ചു. പിന്നീട് കൗണ്ടി ജയിലിലടച്ചു.