- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
യുക്രൈൻ - റഷ്യ സംഘർഷം: മധ്യസ്ഥതക്ക് സന്നദ്ധത അറിയിച്ച് സൗദി അറേബ്യ
റിയാദ്: യുക്രൈനിൽ റഷ്യ സൈനിക നടപടി തുടരുന്നതിനിടെ മധ്യസ്ഥതക്ക് സന്നദ്ധത അറിയിച്ച് സൗദി അറേബ്യ. ഇന്നലെ രാത്രിയിൽ റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനും യുക്രൈയിൻ പ്രസിഡന്റ് വോളോദിമിർ സെലെൻസ്‌കിയുമായി നടത്തിയ ഫോൺ സംഭാഷണത്തിലാണ് സൗദി കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ സംഘർഷത്തിൽ ഇരു കക്ഷികൾക്കുടയിൽ ഇടപെട്ട് പ്രശ്നപരിഹാരത്തിന് ശ്രമിക്കാമെന്ന് വാക്ക് നൽകിയത്.
പ്രതിസന്ധി അവസാനിപ്പിക്കുന്നതിനും സുരക്ഷയും സ്ഥിരതയും കൈവരിക്കുന്നതിനുമുള്ള രാഷ്ട്രീയ പരിഹാരത്തിലേക്ക് നയിക്കുന്ന ശ്രമങ്ങളെ സൗദി അറേബ്യ പിന്തുണയ്ക്കുമെന്നും മുഹമ്മദ് ബിൻ സൽമാൻ പറഞ്ഞതായി സൗദി അറേബ്യയുടെ ഔദ്യോഗിക വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്തു. സൗദി അറേബ്യയിലുള്ള യുക്രൈനിയൻ സന്ദർശകർ, ടൂറിസ്റ്റുകൾ, തൊഴിലാളികൾ എന്നിവരുടെ വിസകളുടെ കാലാവധി മൂന്ന് മാസത്തേക്ക് നീട്ടി നൽകുമെന്ന് പ്രസിഡന്റ് സെലൻസ്‌കിയെ മുഹമ്മദ് ബിൻ സൽമാൻ അറിയിച്ചു.




