റിയാദ്: സൗദി അറേബ്യയിൽ കോവിഡ് വ്യാപനം കുറയുന്നു. പുതുതായി 363 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. നിലവിലെ രോഗികളിൽ 559 പേർ സുഖം പ്രാപിച്ചു. ഒരു മരണം കോവിഡ് ബാധിച്ചാണെന്ന് സ്ഥിരീകരിച്ചെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു. രാജ്യത്ത് ഇതുവരെ റിപ്പോർട്ട് ചെയ്ത ആകെ കേസുകളുടെ എണ്ണം 7,46,836 ആയി. ആകെ രോഗമുക്തരുടെ എണ്ണം 7,26,351 ആയി ഉയർന്നു. ആകെ മരണസംഖ്യ 9,005 ആയി.

രോഗബാധിതരിൽ 11,480 പേരാണ് ചികിത്സയിൽ കഴിയുന്നത്. ഇതിൽ 461 പേരുടെ നില ഗുരുതരം. ഇവർ രാജ്യത്തെ വിവിധ ആശുപത്രികളിൽ തീവ്രപരിചരണ വിഭാഗത്തിലാണ്. ബാക്കിയുള്ളവരുടെ നില തൃപ്തികരമാണ്. രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 97.22 ശതമാനവും മരണനിരക്ക് 1.20 ശതമാനവുമായി. 24 മണിക്കൂറിനിടെ 56,117 ആർ.ടി-പി.സി.ആർ പരിശോധനകൾ നടത്തി. റിയാദ് 105, ജിദ്ദ 35, ദമ്മാം 23, മദീന 16, മക്ക 15, ത്വാഇഫ് 13, ഹുഫൂഫ് 13, അബഹ 12 എന്നിങ്ങനെയാണ് രാജ്യത്തെ വിവിധ ഭാഗങ്ങളിൽ പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തത്. രാജ്യത്ത് ഇതുവരെ 61,258,397 ഡോസ് വാക്സിൻ കുത്തിവെച്ചു. ഇതിൽ 26,006,594 ആദ്യ ഡോസും 24,261,429 രണ്ടാം ഡോസും 1,09,77,708 ബൂസ്റ്റർ ഡോസുമാണ്.