- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പൊന്നോമനകളെ യുദ്ധക്കളത്തിൽ വിട്ടു പോരാൻ മനസ്സു വന്നില്ല; യുക്രൈനിൽ നിന്നും വളർത്ത് മൃഗങ്ങളുമായി എത്തി് മൂന്ന് പെൺകുട്ടികൾ
ന്യൂഡൽഹി: ഉറ്റവരാരും ഇല്ലാതെ അന്യനാട്ടിൽ കഴിഞ്ഞപ്പോൾ ഈ പെൺകുട്ടികൾക്ക് സ്‌നേഹം വാരിക്കോരി നൽകിയത് അവരുടെ വളർത്തു നായകൾ ആയിരുന്നു. അതുകൊണ്ട് തന്നെ യുദ്ധഭൂമിയിൽ തങ്ങളുടെ പൊന്നോമനയെ ഉപേക്ഷിച്ചു പോരാൻ ഇവര്ക്ക് ആയതും ഇല്ല. മലയാളി വിദ്യാർത്ഥികളായ സാഗരിക, അഹിയ, അയന എന്നിവരാണ് തങ്ങളുടെ വളർത്തു മൃഗങ്ങളെയും ഒപ്പം കൂട്ടിയത്.
തങ്ങളുടെ അരുമകളായ പൊന്നോമനകളെ ഒരു വിഷമ ഘട്ടത്തിലും കൈവിടാൻ തോന്നിയില്ലെന്ന് മൂവരും പറയുന്നു. വളർത്തുമൃഗങ്ങൾക്ക് റുമാനിയൻ പാസ്‌പോർട്ടും അധികൃതർ നൽകി. കേരള സർക്കാർ ഏർപ്പെടുത്തിയ എയർ ഏഷ്യ വിമാനത്തിൽ വളർത്തുമൃഗങ്ങൾക്ക് പ്രവേശനമില്ല. അതിനാൽ സ്വന്തം നിലയ്ക്ക് ടിക്കറ്റെടുത്ത് മറ്റു വിമാനങ്ങളിലാണ് ഇവർ വളർത്തുമൃഗങ്ങൾക്കൊപ്പം നാട്ടിലേക്ക് എത്തിയത്.
ഇംഗ്ലിഷ് കോക്കർ സ്പാനിയൽ ഇനത്തിൽപ്പെട്ട നായ ലോക്കിക്കൊപ്പമാണ് കോട്ടയം സ്വദേശി അഹിയ എത്തിയത്. സപോറേഷ്യയിൽനിന്ന് റുമാനിയയിലേക്ക് നാൽപത് മണിക്കൂറോളം ട്രെയിനിലും അവിടന്ന് ഡൽഹിയിലേക്ക് വിമാനത്തിലും യാത്ര ചെയ്യേണ്ടിവന്നതിന്റെ ക്ഷീണമുണ്ട് ലോക്കിക്ക്.
ടകിസീഡോ ഇനത്തിൽപ്പെട്ട പൂച്ചകുഞ്ഞ് ടോണിയയെ ദുഷ്‌കരമായ യാത്രയിൽ ഉപേക്ഷിച്ച് വരാൻ തോന്നിയില്ലെന്ന് ഒഡേസയിൽനിന്ന് റുമാനിയ വഴി ഡൽഹിയിലെത്തിയ മാഹി സ്വദേശി സാഗരിക പറഞ്ഞു. സാധാരണ പുറത്തിറങ്ങിയാൽ ടോണിയ ഭയങ്കര ബഹളമാണ്. എന്നാൽ ഇത്തവണ വളരെയധികം സഹകരിച്ചെന്നും സാഗരിക പറഞ്ഞു.
പോൾട്ടവയിൽനിന്ന് റുമാനിയ വഴിയ ഡൽഹിയിലെത്തിയ തിരുവനന്തപുരം സ്വദേശി അയനയ്‌ക്കൊപ്പം വന്നത് യോർക്ക്‌ഷെട്ടെറിയർ ഇനത്തിൽപ്പെട്ട വളർത്തുനായ ബെയ്ലിയാണ്. വളർത്തുമൃഗങ്ങൾക്ക് റുമാനിയൻ അധികൃതർ വെറ്റിനറി പാസ്‌പോർട്ട് നൽകുന്നതുൾപ്പെടെ യാത്രയ്ക്ക് വേണ്ട സഹായങ്ങളെല്ലാം ചെയ്തു.