- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഐ വൈ സി സി ബുദയ്യ ഏരിയാ കൺവൻഷൻ സംഘടിപ്പിച്ചു
ബുദയ്യ: ഐ വൈ സി സി ബുദയ്യ ഏരിയാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ഏരിയാ കൺവൻഷൻ സംഘടിപ്പിച്ചു. ഏരിയാ പ്രസിഡന്റ് ഷിബിൻ തോമസിന്റെ അധ്യക്ഷതയിൽ നടന്ന കൺവൻഷൻ ഐ വൈ സി സി ദേശീയ പ്രസിഡന്റ് ജിതിൻ പരിയാരം ഉദ്ഘാടനം ചെയ്യ്തു.
കെപിസിസി ജനറൽ സെക്രട്ടറി ആര്യാടൻ ഷൗക്കത്ത് 'മതേതര ഇന്ത്യയും കോൺഗ്രസ്സും' എന്ന വിഷയത്തിൽ മുഖ്യ പ്രഭാഷണം നടത്തി. ഐ വൈ സി സി ദേശീയ ജനറൽ സെക്രട്ടറി ബെൻസി ഗനിയുഡ് ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ചടങ്ങിന് ഏരിയാ സെക്രട്ടറി ഷമീർ കച്ചേരിപ്പറമ്പിൽ സ്വാഗതവും, റിനോ സ്‌ക്കറിയാ നന്ദിയും പറഞ്ഞു. മുൻ ദേശീയ സെക്രട്ടറി എബിയോൺ അഗസ്റ്റിൻ, ദേശീയ എക്‌സിക്യൂട്ടീവ് അംഗം സജീഷ് രാജ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
Next Story