- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
അഞ്ച് വർഷത്തിനിടെ യു.പിയിൽ അഞ്ച് ലക്ഷം തൊഴിലവസരം സൃഷ്ടിച്ചു; എല്ലാ വീടുകളിലും കുടിവെള്ളമെത്തിക്കാൻ കഴിഞ്ഞുവെന്നും യോഗി ആദിത്യനാഥ്
സോൻഭദ്ര: ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിന്റെ അവസാന ഘട്ട വോട്ടെടുപ്പിന് മുന്നോടിയായി തന്റെ സർക്കാർ അഞ്ച് ലക്ഷം തൊഴിലവസരങ്ങളും രണ്ട് കോടി സ്വയം തൊഴിലവസരങ്ങളും സൃഷ്ടിച്ചതായി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അവകാശപ്പെട്ടു. സോൻഭദ്രയിൽ പ്രചാരണത്തിന്റെ അവസാന ദിനത്തിൽ പൊതു റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു യോഗി.
കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ബിജെപി സർക്കാർ അഞ്ച് ലക്ഷം യുവാക്കൾക്ക് സർക്കാർ ജോലി നൽകുകയും 'ഹർഘർ നാൽ യോജന' പദ്ധതിയുടെ ഭാഗമായി എല്ലാ വീടുകളിലും കുടിവെള്ളമെത്തിക്കാനുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്തുകയും ച്യെതതായി യോഗി പറഞ്ഞു.
സംസ്ഥാനത്ത് ബിജെപി അധികാരത്തിൽ തിരിച്ചെത്തിയാൽ കോർപ്പറേഷൻ ബസുകളിൽ 60 വയസ്സിനു മുകളിൽ പ്രായമുള്ള സ്ത്രീകൾക്ക് സൗജന്യ യാത്ര നൽകുമെന്നും കൃഷിഭൂമിയിൽ ജലസേചനത്തിനും കൃഷിക്കും സൗജന്യമായി വെള്ളം നൽകുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. യു.പിയിൽ ഏഴ് ഘട്ടങ്ങളിലായി നടക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിന്റെ അവസാന ഘട്ട വോട്ടെടുപ്പ് മാർച്ച് 7നും വോട്ടെണ്ണൽ മാർച്ച് 10നും നടക്കും.




