- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കപ്പലിൽ വെച്ച് ഗുരുതരാവസ്ഥയിലായി; ഇന്ത്യക്കാരനെ ഹെലികോപ്റ്ററിൽ ഒമാനിലെ ആശുപത്രിയിലേക്ക് മാറ്റി
മസ്‌കത്ത്: ഒമാൻ തീരത്തുവെച്ച് ആരോഗ്യ സ്ഥിതി ഗുരുതരാവസ്ഥയിലായ ഇന്ത്യക്കാരനെ ഹെലികോപ്റ്ററിൽ ആശുപത്രിയിലേക്ക് മാറ്റി. കപ്പലിൽ നിന്നുള്ള അഭ്യർത്ഥന പ്രകാരം ഒമാൻ റോയൽ എയർഫോഴ്‌സാണ് ഇന്ത്യക്കാരനെ കരയിലെത്തിക്കാൻ നടപടി സ്വീകരിച്ചത്.
ഒമാനിലെ ദോഫാർ തുറമുഖം വഴി കടന്നുപോവുകയായിരുന്ന വാണിജ്യ കപ്പലിലെ ജീവനക്കാരനായിരുന്ന അദ്ദേഹത്തെ അടിയന്തരമായി ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഇപ്പോൾ ദോഫാർ റോയൽ ആശുപത്രിയിൽ ചികിത്സയിലാണ് അദ്ദേഹമെന്ന് റോയൽ ഒമാൻ എയർഫോഴ്‌സ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
Next Story




