തിരുവനന്തപുരം: കുട്ടികളുടെ മാനസിക സംഘർഷം ലഘൂകരിക്കുന്ന തരത്തിലായിരിക്കും ഇത്തവണത്തെ പരീക്ഷയെന്ന് മന്ത്രി വി. ശിവൻകുട്ടി. ഇപ്പോഴത്തെ പ്രത്യേക സാഹചര്യത്തിൽ കുട്ടികൾക്ക് വേണ്ടി തയാറാക്കുന്നത് ലളിതമായിട്ടുള്ള ചോദ്യങ്ങൾ ആയിരിക്കുമെന്നും മന്ത്രി പറഞ്ഞു.

വാർഷിക പരീക്ഷ എഴുതാനുള്ള തയ്യാറെടുപ്പ് മറ്റു പരീക്ഷകൾ എഴുതാനുള്ള തയ്യാറെടുപ്പുകൾക്ക് കൂടി ഉള്ളതാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ഒന്നു മുതൽ ഒമ്പത് വരെയുള്ള ക്‌ളാസുകളിലെ വാർഷിക പരീക്ഷ 23 ന് തുടങ്ങി ഏപ്രിൽ രണ്ടിന് അവസാനിക്കും. ഏപ്രിൽ, മെയ്‌ മാസങ്ങളിൽ മധ്യവേനൽ അവധിയാണ്. ജൂൺ ഒന്നിന് സ്‌കൂളുകൾ തുറക്കുമെന്നും മന്ത്രി അറിയിച്ചു.