- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
'ഉത്തർപ്രദേശിൽ തൂക്ക് സഭയ്ക്ക് സാധ്യത'; കോൺഗ്രസ് കിങ് മേക്കറാവുമെന്ന് ചത്തീസ്ഗഡ് മുഖ്യമന്ത്രി
ലഖ്നൗ: ഉത്തർപ്രദേശിൽ തൂക്ക് മന്ത്രിസഭക്ക് സാധ്യതയുണ്ടെന്ന് ചത്തീസ്ഗഡ് മുഖ്യമന്ത്രിയും ഉത്തർപ്രദേശ് തെരഞ്ഞെടുപ്പ് ഉത്തരവാദിത്വമുള്ള കോൺഗ്രസ് നേതാവുമായ ഭൂപേഷ് ഭാഗെൽ. തെരഞ്ഞെടുപ്പ് ഫലം എല്ലാവരെയും അമ്പരിപ്പിക്കുന്ന ഒന്നായിരിക്കുമെന്നും ഭൂപേഷ് ഭാഗെൽ പറഞ്ഞു. ന്യൂസ് 18നോടാണ് അദ്ദേഹത്തിന്റെ പ്രതികരണം.
അങ്ങനെ ഒരു തൂക്ക് മന്ത്രിസഭയുണ്ടാവുമ്പോൾ കോൺഗ്രസ് കിങ് മേക്കറാവുമെന്ന വിശ്വാസം ഭൂപേഷ് ഭാഗെൽ പങ്കുവെച്ചു. സമാജ്വാദി പാർട്ടി അധികാരത്തിലെത്തുമെന്ന സൂചനയാണ് ഭൂപേഷ് ഭാഗെൽ മുന്നോട്ട് വെക്കുന്നത്.
'യോഗി ആദിത്യനാഥിന് പുറത്തേക്കുള്ള വഴി കാണിക്കുമെന്നാണ് ഞാൻ കരുതുന്നത്. തൂക്ക് മന്ത്രിസഭക്കുള്ള സാധ്യതയുണ്ട്. അങ്ങനെ വന്നാൽ കോൺഗ്രസ് കിങ് മേക്കറാവും', ഭൂപേഷ് ഭാഗെൽ പറഞ്ഞു.
1996ന് ശേഷം ഇതാദ്യമായാണ് കോൺഗ്രസ് 400 സീറ്റുകളിൽ മത്സരിക്കുന്നത്. ജാതിയുടെയും മതത്തിന്റെയും അജണ്ടയിൽ നിന്ന് മറ്റുപാർട്ടികളെ കൊണ്ട് വികസനം, ക്ഷേമപ്രവർത്തനങ്ങൾ, കന്നുകാലി സംരക്ഷണം, വനിതാ സുരക്ഷ എന്നീ വിഷയങ്ങൾ മുന്നോട്ട് വെപ്പിച്ചു എന്നതാണ് ഈ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ ഏറ്റവും വലിയ വിജയം.
അതിനുള്ള കാരണം നേതാക്കളെല്ലാം താഴെ തട്ടിൽ നന്നായി പ്രവർത്തിച്ചു. വലിയ തോതിൽ യുവജനങ്ങളും സ്ത്രീകളും കോൺഗ്രസ് റാലികളിൽ പങ്കെടുക്കുന്നതും കണ്ടതാണ്. ജനങ്ങളുടെ യഥാർത്ഥ പ്രശ്നങ്ങളാണ് തങ്ങൾ ഉയർത്തിയതെന്നാണ് ഇവ കാണിക്കുന്നതെന്നും ഭൂപേഷ് ഭാഗെൽ പറഞ്ഞു.




