- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'അയൽപക്കത്തെ കല്യാണത്തലേന്ന് എന്റെ വക ഒരു നൃത്തം'; കുട്ടിക്കാലത്തെ നൃത്ത വീഡിയോ പങ്കുവച്ച് സുരഭി ലക്ഷ്മി; ഏറ്റെടുത്ത് ആരാധകർ
മലപ്പുറം: ഒരു കല്യാണവീട്ടിൽ എല്ലാം മറന്ന് നൃത്തം ചെയ്യുന്നൊരു പെൺകുട്ടിയുടെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ദേശീയ അവാർഡ് ഒക്കെ കിട്ടിയ നടിയുടെ കുട്ടിക്കാലത്തെ വീഡിയോയാണിത്. ഇന്ത്യയിലെ മികച്ച നടിയായി അംഗീകരിക്കപ്പെട്ട സുരഭി ലക്ഷ്മിയാണ് ആവേശത്തോടെ നൃത്തച്ചുവടുകൾ വെക്കുന്നത്.
സുരഭി തന്നെയാണ് കുട്ടിക്കാലത്തെ നൃത്ത വീഡിയോ ഫേസ്‌ബുക്കിൽ പങ്കുവെച്ചത്. 1997 ഏപ്രിൽ ആറിന് ചിത്രീകരിച്ചതാണ് വീഡിയോ എന്ന് കരുതുന്നു. 1996ൽ പുറത്തിറങ്ങിയ 'ഹിറ്റ്‌ലർ' എന്ന മമ്മൂട്ടി ചിത്രത്തിലെ 'കിതച്ചെത്തും കാറ്റേ' എന്ന പാട്ടിനൊപ്പിച്ചാണ് സുരഭിയുടെ ചുവടുകൾ. 'അയൽപക്കത്തെ കല്യാണത്തലേന്ന് എന്റെ വക ഒരു നൃത്തം. നൊസ്റ്റാൾജിയോ നൊസ്റ്റാൾജിയ' എന്ന അടിക്കുറിപ്പും സുരഭി വീഡിയോക്ക് നൽകി.
മൂന്ന് മിനിറ്റോളമുള്ള വീഡിയോ ആരാധകർ ഏറ്റെടുക്കുകയും ചെയ്തു. 'ആ തെങ്ങിൽ ഇടിക്കുമെന്ന് പേടിച്ചു', 'ശ്ശൊ പിഞ്ച് കുഞ്ഞാണല്ലേ', 'ഇപ്പോൾ തല കറങ്ങി വീണേനെ', സുരഭി അന്നേ താരം ആണല്ലോ' തുടങ്ങി രസകരമായ കമന്റുകളും വീഡിയോക്ക് ലഭിച്ചിട്ടുണ്ട്.




