- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
യുക്രൈനിൽ വെടിയേറ്റ് ചികിത്സയിലുള്ള ഇന്ത്യൻ വിദ്യാർത്ഥിയെ തിങ്കളാഴ്ച നാട്ടിലെത്തിക്കും
ന്യൂഡൽഹി: യുക്രൈനിലെ കീവിൽ വെടിയേറ്റ് ചികിത്സയിൽ കഴിയുന്ന ഇന്ത്യൻ വിദ്യാർത്ഥി ഹർജോത് സിങ്ങിനെ തിങ്കളാഴ്ച ഇന്ത്യയിൽ തിരികെ എത്തിക്കും. കേന്ദ്ര മന്ത്രി വി കെ സിങ്ങിനൊപ്പമാകും ഹർജോത് തിരികെ നാട്ടിലേക്ക് എത്തുക. മന്ത്രി തന്നെയാണ് ഇക്കാര്യം അറിയിച്ചത്.
റഷ്യൻ അധിനിവേശം ആരംഭിച്ച യുക്രൈനിലെ കീവിൽ നിന്ന് ഫെബ്രുവരി 27 ന് സുരക്ഷിത മേഖലയിലേയ്ക്ക് കാറിൽ പോകുമ്പോഴാണ് ഹർജോതിന് വെടിയേറ്റത്. തോളിന് വെടിയേറ്റു. കാലിനും പരുക്കുണ്ട്. കീവിലെ ആശുപത്രിയിൽ ചികിൽസയിലാണ് വിദ്യാർത്ഥിയിപ്പോൾ. അക്രമത്തിൽ ഹർജോതിന് പാസ്‌പോർട്ട് അടക്കം നഷ്ടമായിരുന്നു.
വെടിയേറ്റ ശേഷവും ഇന്ത്യൻ എംബസിയുമായി പലതവണ ബന്ധപ്പെട്ടിട്ടും എംബസി സഹായമൊന്നും ചെയ്തില്ലെന്ന് നേരത്തെ ഹർജോത് ആരോപിച്ചിരുന്നു. തന്നെ നാട്ടിലെത്താൻ ഇടപെടണമെന്നും വീഡിയോ സന്ദേശത്തിലൂടെ ഹർജോത് അഭ്യർത്ഥിച്ചു. പിന്നാലെ ഹർജോത് സിംഗിന്റെ ചികിത്സ ചെലവ് കേന്ദ്ര സർക്കാർ വഹിക്കുമെന്നും നാട്ടിലേക്ക് എത്തിക്കുമെന്നും വിദേശകാര്യമന്ത്രാലയം അറിയിച്ചു.




