- HOME
 - NEWS
 - POLITICS
 - SPORTS
 - CINEMA
 - CHANNEL
 - MONEY
 - RELIGION
 - INTERVIEW
 - SCITECH
 - OPINION
 - FEATURE
 - MORE
 
- Home
 - /
 - Literature
 - /
 - POETRY
 
ബ്രിസ്ബനിൽ മലയാളി വിദ്യാർത്ഥി മരിച്ചനിലയിൽ; കുളിമുറിയിൽ കുഴഞ്ഞ് വീണ് മരിച്ചത് പതിമൂന്ന് വയസുകാരൻ; മലയാളി ദമ്പതികൾക്കുണ്ടായ അപ്രതീക്ഷിത വേർപാടിന്റെ ഞെട്ടലിൽ മലയാളി സമൂഹം
ബ്രിസ്ബനിൽ മലയാളി സമൂഹത്തെയാകെ ദുഃഖത്തിലാഴ്‌ത്തി മലയാളി ബാലന്റെ അപ്രതീക്ഷിത വേർപാട്. മാംഗോ ഹില്ലിൽ താമസിക്കുന്ന എറണാകുളം സ്വദേശി ബൈജു പോളിന്റെയും സോണി ബൈജുവിന്റെയും മകൻ എക്‌സിൽ ബൈജുവിനെ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. പതിമൂന്ന് വയസായിരുന്നു പ്രായം.
എക്‌സൽ കുളിമുറിയിൽ കുഴഞ്ഞ് വീണ നിലയിൽ ആണ് കണ്ടത് .കുളിമുറിയിൽ ബോധരഹിതനായി കണ്ടെത്തിയ എക്‌സിൽ ബൈജുവിന് അമ്മ സി.പി.ആർ നൽകിയെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.
മാംഗോ ഹിൽ സ്റ്റേറ്റ് സെക്കൻഡറി സ്‌കൂൾ എട്ടാം ക്ലാസ് വിദ്യാർത്ഥിയാണ്. മരണകാരണം സ്ഥിരീകരിച്ചിട്ടില്ല. ബ്രിസ്ബൻ സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളി ഇടവകാംഗമാണ്. എക്‌സിലിന് ഒരു സഹോദരിയുണ്ട്.എറണാകുളം തിരുവാണിയൂർ ഇടപ്പള്ളി മറ്റത്തിൽ കുടുംബാംഗമാണ് ബൈജു പോൾ.
Next Story



