- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നാളെ മുതൽ ഓൺലൈൻ കാർഡ് പേയ്‌മെന്റുകൾക്ക് കർശന നിയമങ്ങൾ;ആവർത്തിക്കുന്ന കാർഡ് പേയ്‌മെന്റുകൾക്ക് ചാർജ്ജ് ഈടാക്കുന്ന തരത്തിൽ നിയമമാറ്റം
നാളെ മുതൽ ഓൺലൈൻ കാർഡ് പേയ്‌മെന്റുകൾക്ക് വർദ്ധിപ്പിച്ച സുരക്ഷാ മാനദണ്ഡങ്ങൾ നടപ്പിലാക്കി തുടങ്ങും. അതിനാൽ ബാങ്കിങ് & പേയ്മെന്റ് ഫെഡറേഷൻ അയർലൻഡ് (ബിപിഎഫ്ഐ) വരും ആഴ്ചയിൽ വ്യത്യസ്ത സേവനങ്ങൾ വഴി ആളുകളെ ബന്ധപ്പെട്ടേക്കാമെന്നും സുരക്ഷയുടെ ഭാഗമായി പുതിയ നിയമങ്ങൾ നടപ്പിലാക്കുമെന്നും അധികൃതർ അറിയിച്ചു.
ജിം അംഗത്വങ്ങൾ അല്ലെങ്കിൽ സബ്സ്‌ക്രിപ്ഷനുകൾ പോലുള്ള ആവർത്തിച്ചുള്ള ചാർജുകൾക്കായി റീട്ടെയിലർമാരോ വ്യാപാരികളോ അവരുടെ ബാങ്ക് കാർഡുകളിൽ നിന്ന് ചാർജുകൾ എടുക്കുന്ന രീതിയിൽ മാറ്റങ്ങൾ ആണ് നടപ്പിൽ വരുന്നത്.ഓൺലൈനിലും കോൺടാക്ട്ലെസ് വാങ്ങലുകൾക്കുമുള്ള സുരക്ഷാ നടപടികൾ ഇത്തരം ആവർത്തിച്ചുള്ള പേയ്മെന്റുകൾക്കും ബാധകമായിരിക്കുമെന്ന് ബാങ്കുകൾ ഓർമ്മിപ്പിക്കുന്നു.
ഓൺലൈൻ ഇടപാടുകളിലെല്ലാം അധിക സുരക്ഷാ ഉറപ്പാക്കുന്നതിന് സ്‌ട്രോംഗ് കസ്റ്റമർ ഓതന്റിക്കേഷന്റെ (എസ്സിഎ) ബാങ്കിങ് ആപ്പ് ഉപയോഗിക്കണമെന്ന് അവർ ആവശ്യപ്പെടുന്നു. ജിം മെമ്പർഷിപ്പ് ഫീസുകൾ, സബ്സ്‌ക്രിപ്ഷനുകൾ എന്നിവ പോലെ ആവർത്തിക്കുന്ന കാർഡ് പേമെന്റുകൾക്ക് ചാർജുകൾ ഈടാക്കുന്ന നിലയിലേയ്ക്കാണ് നിയമം മാറുകയെന്നാണ് സൂചന.
സുരക്ഷാ മാനദണ്ഡങ്ങൾക്കനുസൃതമായി ചാർജുകൾ പ്രോസസ്സ് ചെയ്യുന്നില്ലെങ്കിൽ ചില ഉപഭോക്തൃ കാർഡ് ഇടപാടുകൾ നിരസിക്കപ്പെടുമെന്ന് ബിപിഎഫ്ഐ പേയ്മെന്റ് മേധാവി ഗില്ലിയൻ ബൈർൺ പറഞ്ഞു.
വരും ആഴ്ചകളിൽ, ഈ ഇടപാടുകളെക്കുറിച്ച് വ്യാപാരികളിൽ നിന്ന് അറിയിപ്പുകൾ ലഭിച്ചേക്കാമെന്ന് അവർ പറഞ്ഞു. തടസ്സങ്ങൾ ഒഴിവാക്കാനും സേവനത്തിന്റെ തുടർച്ച ഉറപ്പാക്കാനും വ്യാപാരികൾ നൽകുന്ന നിർദ്ദേശങ്ങൾ പാലിക്കണമെന്ന് അവർ പറഞ്ഞു. ഏതെങ്കിലും വിധത്തിലുള്ള പ്രശ്നങ്ങൾ നേരിടുന്ന കാർഡ് ഉടമകൾ കൂടുതൽ വിവരങ്ങൾക്ക് വ്യാപാരികളുമായി നേരിട്ട് ബന്ധപ്പെടണമെന്നും അവർ പറഞ്ഞു.