ക്രെയ്‌നിലെ സംഘർഷം ആഗോള എണ്ണവിലയെ ബാധിക്കുകയും പല രാജ്യങ്ങളിലും ഇന്ധനവില കുത്തനെ ഉയരുകയും ചെയ്തിട്ടുണ്ട്. കാനഡയിലും റെക്കോഡുകൾ തകർത്ത് വില ഉയർന്നിരിക്കുകയാണ്. മെട്രോ വാൻകൂവറിൽ ലിറ്ററിന് വില രണ്ട് ഡോളറിലേക്ക് എത്തിയിരിക്കുകയാണ്. രാജ്യത്തുടനീളം മിക്ക പമ്പുകളിലും ശരാശരി വില ലിറ്ററിന് 186.4 സെന്റിലെത്തിയിട്ടുണ്ട്.

വാട്ടർലൂ റീജിയണിൽ ലിറ്ററിന് 1.85 ഡോളറെന്ന റെക്കോർഡ് ഉയർന്നവിലയാണ് രേഖപ്പെടുത്തിയത്.ശനിയാഴ്ചത്തെ ഏറ്റവും ഉയർന്ന നിരക്കിനെ അപേക്ഷിച്ച് 11 ശതമാനം വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.ഒന്റാറിയോയിലെ മുൻ റെക്കോർഡ് ഈ ആഴ്ചയ്ക്ക് മുമ്പ് ലിറ്ററിന് 1.61 ഡോളറായിരുന്നു.

പല സ്റ്റേഷനുകളിലും ഡ്രൈവർമാർ ലിറ്ററിന് 200.9 സെന്റ് നൽകിയതോടെ മെട്രോ വാൻകൂവർ ഗ്യാസ് വില റെക്കോർഡുകൾ വീണ്ടും തകർത്തിരിക്കുകയാണ്.വാൻകൂവർ മേഖലയിൽ ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ളതിൽ വച്ച് ഏറ്റവും ഉയർന്ന വിലയാണിത്,

കനേഡിയൻ ഓട്ടോമൊബൈൽ അസോസിയേഷന്റെ അഭിപ്രായത്തിൽ, വെള്ളിയാഴ്ച രാജ്യത്തുടനീളമുള്ള ഏറ്റവും ഉയർന്ന ശരാശരി വില ലിറ്ററിന് 186.4 സെന്റ് ആണ്.കാനഡയുടെ ചില ഭാഗങ്ങളിൽ ഗ്യാസ് ലിറ്ററിന് 2 ഡോളറിന് മുകളിലെത്തി.