ദുബൈ: യുഎഇയിലെ (UEA) ഏറ്റവും വലിയ കൺസ്യൂമർ കോഓപ്പറേറ്റീവ് സ്ഥാപനമായ യൂണിയൻ കോപ് (Union Coop), മാർച്ച് മാസത്തിലെ പ്രൊമോഷണൽ ക്യാമ്പയിനുകൾക്കായി 1.2 കോടി ദിർഹം നീക്കിവെച്ചു. 10,000ത്തിലേറെ ഭക്ഷ്യ, ഭക്ഷ്യേതര ഉൽപ്പന്നങ്ങൾക്കാണ് വിലക്കിഴിവ് ലഭിക്കുക.

എല്ലാ ശാഖകളിലും ദുബൈയിലെ എല്ലാ സെന്ററുകളിലും കോഓപ്പറേറ്റീവ് വർഷം മുഴുവൻ സ്ഥിരമായി പ്രൊമോഷണൽ ക്യാമ്പയിനുകൾ തുടങ്ങാറുണ്ടെന്നും ഉപഭോക്താക്കളുടെ സന്തോഷത്തിനും അവരുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനുമുള്ള മാർക്കറ്റിങ് പദ്ധതിയുടെ ഭാഗമാണിതെന്നും യൂണിയൻ കോപ് ഹാപ്പിനസ് ആൻഡ് മാർക്കറ്റിങ് വിഭാഗം മേധാവി ഡോ. സുഹൈൽ അൽ ബസ്തകി പറഞ്ഞു. മാർച്ച് മാസത്തിലെ 14 പ്രൊമോഷണൽ ക്യാമ്പയിനുകൾക്കായി 1.2 കോടി ദിർഹമാണ് യൂണിയൻ കോപ് നീക്കിവെച്ചിരിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 10,000ത്തിലേറെ ഭക്ഷ്യ, ഭക്ഷ്യതേര ഉൽപ്പന്നങ്ങൾക്കാണ് വിലക്കിഴിവ് ഉള്ളത്.

മാർച്ച് മാസത്തിലെ എല്ലാ പ്രൊമോഷണൽ ക്യാമ്പയിനുകളും കോഓപ്പറേറ്റീവിന്റെ വാട്സാപ്പ് സർവീസ്, സോഷ്യൽ മീഡിയ അക്കൗണ്ടുകൾ, വെബ്സൈറ്റുകൾ, ടെക്സ്റ്റ് മെസേജുകൾ, സ്മാർട്ട് ആപ്ലിക്കേഷൻ, റേഡിയോ, ടെലിവിഷൻ, പരസ്യങ്ങൾ എന്നിവ വഴി പ്രഖ്യാപിക്കുമെന്ന് ഡോ. അൽ ബസ്തകി പറഞ്ഞു. പച്ചക്കറികൾ, പഴവർഗങ്ങൾ, പാലുൽപ്പന്നങ്ങൾ, മാംസ്യം, സ്വീറ്റ്സ്, സുഗന്ധവ്യജ്ഞനങ്ങൾ, അരി, എണ്ണ മറ്റ് ഉൽപ്പന്നങ്ങൾ എന്നിവയ്ക്ക് ക്യാമ്പയിനിലൂടെ വിലക്കിഴിവ് ലഭിക്കും. 

ഇതിന് പുറമെ യൂണിയൻ കോപിന്റെ സ്മാർട്ട് ഓൺലൈൻ സ്റ്റോർ വഴി മാർച്ചിലെ ക്യാമ്പയിനിലെ സാധനങ്ങൾ ഉൾപ്പെടെ ഓൺലൈൻ വഴി ഓർഡർ ചെയ്യാനുള്ള സൗകര്യവും കോഓപ്പറേറ്റീവിലുണ്ട്. എക്സ്പ്രസ് ഡെലിവറി സർവീസുകൾ, പിക് അപ് സർവീസുകൾ, ഹോൾസെയിൽ പർചേസുകൾ, ഓഫറുകൾ എന്നിങ്ങനെ ഓൺലൈൻ ഷോപ്പിങ് നടപടിക്രമത്തെ മെച്ചപ്പെട്ടതാക്കാനുള്ള എല്ലാ സംവിധാനങ്ങളും യൂണിയൻ കോപിന്റെ ശാഖകളിലുണ്ട്.