- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- DEVELOPMENT
പാണക്കാട്ഹൈദരലി ശിഹാബ് തങ്ങളുടെ നിര്യാണത്തിൽ ഓവർസീസ് എൻ സി പിയുഎഇ കമ്മിറ്റിയുടെ അനുശാചനം
മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ (74) നിര്യാണത്തിൽഓവർസീസ് എൻ സി പി യുഎഇ കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി.
പാർട്ടി അധ്യക്ഷൻ എന്നതിൽ ഉപരി ഇസ്‌ലാമിക പണ്ഡിതനും സംസ്ഥാനത്തെ വിവിധ മഹല്ല് കളുടെ മേൽഖാസിയും ആയിരുന്നു തങ്ങൾ . ലളിത ജീവിതവും സൗമ്യമായ പെരുമാറ്റത്തിലും കക്ഷി രാഷ്ടീയ ജാതി മത ഭേദമന്യേ മുഴുവൻ ജനങ്ങളുടേയും ആദരവ് പിടിച്ചു പറ്റിയ ആത്മീയ ചൈതന്യം തുളുമ്പുന്ന സവിശേഷ വ്യക്തിത്വത്തിനു ഉടമയായിരുന്നു ഹൈദരലി തങ്ങൾ എന്ന് അനുശോചന യോഗത്തിൽ ഭാരവാഹികൾ അനുസ്മരിച്ചു.
ആത്മീയ സാമുദായിക നേതാവ് എന്ന നിലയിൽ മുസ്ലിം സമുദായത്തിന് മാത്രമല്ല വ്യക്തി പ്രഭാവത്താൽ ഇതര മതസ്ഥർക്കും നേതാക്കൾക്കും പ്രിയങ്കരൻ ആയിരുന്ന പാണക്കാട്
ഹൈദരലി ശിഹാബ് തങ്ങളുടെ നിര്യാണത്തിലൂടെ ജനാധിപത്യ മതേതര ഇന്ത്യക്ക് സമുദായിക മൈത്രിയുടെ ഒരു അംബാസഡറെ ആണ് നഷ്ടമായിരിക്കുന്നതും, മുസ്ലിം സമുദായത്തിന് മാത്രമല്ലഇന്ത്യയുടെ മത സാഹോദര്യത്തിനു തങ്ങളുടെ നിര്യാണം തീരാ നഷ്ടമാണെന്നുംഒഎൻ സി പി യുഎഇ നേതൃത്വം പത്രക്കുറിപ്പിലൂടെഅറിയിച്ചു.