ദോഹ: ഖത്തർ ദേശീയ കായിക ദിനത്തിടനുബന്ധിച്ച് ഖത്തർ ഇന്ത്യൻ സോഷ്യൽ ഫോറം സംഘടിപ്പിക്കുന്ന ഒന്നാമത് മുഹമ്മദ് സബീഹ് ബുഖാരി മെമോറിയൽ കപ്പ് 2022 ന് വേണ്ടിയുള്ള സ്പോർട്സ് ടൂർണമെന്റിന് കഴിഞ്ഞ ദിവസം ഗറാഫയിൽ തുടക്കമായി. ഗറാഫ ഗൾഫ് ഇംഗ്ലീഷ് സ്‌കൂൾ ഗ്രൗണ്ടിൽ നടന്ന പരിപാടിയിൽ വിവിധ ഇനങ്ങളിലായി 34 ടീമുകൾ മാറ്റുരച്ചു. വോളിബോൾ, കബഡി ഇനങ്ങളിൽ ആവേശകരമായ ലീഗൽ, കോർട്ടർ മത്സരങ്ങൾ നടന്നു.

12 ടീമുകൾ ഏറ്റുമുട്ടിയ ഫുട്‌ബോൾ മത്സരങ്ങളിൽ സെമി ഫൈനലിൽ ടീം എടപ്പാളയത്തിനെതിരെ മറുപടിയില്ലാത്ത ഒരു ഗോൾ നേടി (1-0) സോഷ്യൽ ഫോറം കേരള യും, ദോഹ റൊവേഴ്സിനെ രണ്ട് ഗോളുകൾക്ക് തോൽപിച്ചു (2-0) സോഷ്യൽ ഫോറം കർണാടകയും ഫൈനലിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.

12 ടീമുകൾ ഏറ്റുമുട്ടിയ വോളിബോൾ മത്സരത്തിൽ സോഷ്യൽ ഫോറം ഡൽഹി, വോളിഖ് ദോഹ, ഇവാഖ്, സോഷ്യൽ ഫോറം കേരള എന്നീ ടീമുകൾ സെമി ഫൈനലിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.

10 ടീമുകൾ ഏറ്റുമുട്ടിയ കബഡി മത്സരത്തിൽ തുളുകോട്ട ഖത്തർ, ബ്‌ളാക്ക് കാറ്റ് മർകിയ്യ, ഹസ്സനെസ്‌കോ ടീം എ, ഹസ്സനെസ്‌കോ ടീം ബി എന്നിവർ എന്നീ ടീമുകൾ സെമിഫൈനലിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.

വോളിബോൾ കബഡി ഇനങ്ങളുടെ സെമി ഫൈനൽ, ഫൈനൽ മത്സരങ്ങളും ഫുട്ബോൾ ഫൈനൽ മത്സരവും ഈ മാസം 11 ന് നടക്കും. അന്നേ ദിവസം സോഷ്യൽ ഫോറത്തിന്റെ 10 ഗ്രൂപ്പുകൾ അനിനിരക്കുന്ന വർണാഭമായ മാർച്ച് പാസ്റ്റും ഖത്തറിലെ അറിയപ്പെടുന്ന ശക്തരായ 16 വടം വലി ടീമുകൾ ഏറ്റുമുട്ടുന്ന ആവേശകരമായ വടം വലി മൽസരവും നടക്കുമെന്ന് സംഘാടകർ അറിയിച്ചു.