ഫിലാഡൽഫിയ: ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് പെൻസിൽവേനിയ ചാപ്റ്ററിന്റെ (IOC) 2022- 24 കാലയളവിലേക്കുള്ള ഭാരവാഹികളുടെ തെരഞ്ഞെടുപ്പിൽ സാബു സ്‌കറിയായെ പ്രസിഡന്റായും, അലക്‌സ് തോമസ്, ജീമോൻ ജോർജ്ജ്, ജോൺ സാമുവൽ എന്നിവരെ വൈസ് പ്രസിഡന്റുമാരായും, ജനറൽ സെക്രട്ടറിയായി കൊച്ചുമോൻ വയലത്തിനെയും, ജോയിന്റ് സെക്രട്ടറിമാരായി ലിബിൻ പുന്നശ്ശേരി, മില്ലി ഫിലിപ്പ് എന്നിവരെയും, ട്രഷറാറായി ജോർജ്ജ് ഓലിക്കലിനെയും, ജോയിന്റ് ട്രഷറാറായി തോമസ് ചാണ്ടിയെയും തിരഞ്ഞെടുത്തു. ജോസ് കുന്നേൽ ചെയർമാനായും , കുര്യൻ രാജൻ, ഫിലിപ്പോസ് ചെറിയാൻ( ബാബു സാർ) എന്നിവർ വൈസ് ചെയർമാരായും തിരഞ്ഞെടുക്കപ്പെട്ടു.

2022 ഫെബ്രുവരി 27-നു ഞായറാഴ്ച ഉച്ചകഴിഞ്ഞ് രണ്ടരയ്ക്ക് ഫിലാഡൽഫിയ സെന്റ് തോമസ് സീറോ മലബാർ പള്ളി ഓഡിറ്റോറിയത്തിൽ പ്രസിഡന്റ് സന്തോഷ് ഏബ്രാഹാമിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജോബി ജോർജ്, അറ്റോർണി ജോസ് കുന്നേൽ, കുര്യൻ രാജൻ എന്നിവർ ഇലക്ഷൻ കമ്മീഷണർമാരായി പ്രവർത്തിച്ചു.

സാജൻ വർഗീസ് (ഐ റ്റി കോർഡിനേറ്റർ), ശാലു പുന്നൂസ് (ഫണ്ട് റൈസിങ് ചെയർമാൻ), സന്തോഷ് ഏബ്രഹാം, തോമസുകുട്ടി വർഗീസ് (പ്രോഗ്രാം കോർഡിനേറ്റേഴ്സ്), ബെൻസൺ പണിക്കർ (മെമ്പർഷിപ്പ് കോർഡിനേറ്റർ), രാജു ശങ്കരത്തിൽ (പി.ആർ.ഓ), ജോബി ജോർജ്ജ് ( നാഷണൽ കമ്മറ്റി റെപ്രസെന്റ്റ്റീവ്) എന്നിവരെയും, തോമസ് ഓ എബ്രഹാം, തോമസ് എം ജോർജ് , ജികെ ജോൺ, ജെയ്‌സൺ വർഗീസ്, റോയ് വർഗീസ്, സന്തോഷ് ജോൺ, ലോറെൻസ് തോമസ്, ജെയിംസ് പീറ്റർ, തോമസ് ജോർജ് , വർഗീസ് ബേബി, ലിബിൻ തോമസ് , ഈപ്പൻ ഡാനിയേൽ, എൽദോ വർഗീസ് എന്നിവരെ കമ്മറ്റി അംഗങ്ങളായും തിരഞ്ഞെടുത്തു.

പുതിയതായി സ്ഥാനമേറ്റ പ്രസിഡന്റ് സാബു സ്‌കറിയ സദസ്സിനെ അഭിസംബോധന ചെയ്തു കൊണ്ട് സംസാരിച്ചു. ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഇന്ത്യയിലും കേരളത്തിലും തിരിച്ചുവരവിന്റെ പാതയിലാണെന്നും , ഇന്ത്യയുടെ മതനിരപേക്ഷത കാത്തുസൂക്ഷിക്കുവാൻ കോൺഗ്രസ് അധികാരത്തിൽ വരേണ്ടത് അനിവാര്യമാണെന്നും, ഫിലാഡൽഫിയായിലുള്ള എല്ലാ കോൺഗ്രസ് അനുഭാവികളെയും സ്‌നേഹിതരെയും ഐ.ഒ.സി പെൻസിൽവേനിയ ചാപ്റ്ററിന്റെ കീഴിൽ അണിനിരത്തി കോൺഗ്രസിന്റെ പ്രവർത്തനങ്ങളെ ശക്തിപ്പെടുത്തുമെന്നും സാബു സ്‌കറിയാ തന്റെ നയപ്രഖ്യാപനത്തിൽ വക്തമാക്കി. വന്നുചേർന്ന ഏവർക്കും വൈസ് പ്രസിഡന്റ് ജീമോൻ ജോർജ്ജ് നന്ദി രേഖപ്പെടുത്തി.