- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
കമല ഹാരിസും ആന്റണി ബ്ലിങ്കനും യൂറോപ്യൻ പര്യടനത്തിന്
വാഷിങ്ടൺ ഡിസി: യുക്രെയ്നു നേരെ റഷ്യൻ ആക്രമണം രൂക്ഷമാകുന്ന സാഹചര്യത്തിൽ ഭാവി പരിപാടികളെക്കുറിച്ചു ചർച്ച ചെയ്യുന്നതിന് അമേരിക്കൻ വൈസ് പ്രസിഡന്റ് കമല ഹാരിസും വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കനും അടുത്ത ആഴ്ച മുതൽ യൂറോപ്യൻ പര്യടത്തിനു ഒരുങ്ങൂന്നു. ഇതു സംബന്ധിച്ച വാർത്ത വൈറ്റ് ഹൗസ് ആണ് സ്ഥിരികരിച്ചത്.
നാറ്റോ സഖ്യകക്ഷികളെ നേരിൽകണ്ട് അടുത്ത നടപടികളെക്കുറിച്ചുള്ള അമേരിക്കയുടെ നിലപാടുകൾ ധരിപ്പിക്കുക എന്നതാണ് യാത്രയുടെ ലക്ഷ്യമെന്ന് വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കൻ പറഞ്ഞു.
ബെൽജിയം , പോളണ്ട്, മോൾഡാവ്, ലാറ്റ്‌വിയ, ലിത്വാനിയ, എസ്റ്റോണിയ തുടങ്ങിയ യൂറോപ്യൻ രാജ്യങ്ങളിലാണ് ആന്റണി ബ്ലിങ്കൻ സന്ദർശനം നടത്തുന്നത്. വാർസൊ, ബുക്കാറസ്റ്റ തുടങ്ങിയ രാജ്യങ്ങൾ കമല സന്ദർശിക്കും.
നാറ്റോ സഖ്യകക്ഷികളുടെ ഐക്യം ശക്തിപ്പെടുത്തുന്നതിനും റഷ്യയുടെ മനുഷ്യാവകാശ ലംഘനം ഉൾപ്പെടെയുള്ള വിഷയങ്ങൾക്കെതിരെ തന്ത്രങ്ങൾ രൂപപ്പെടുത്തുന്നതിനും കമല ഹാരിസും ബ്ലിങ്കനും യൂറോപ്യൻ രാജ്യങ്ങളിലെ തലവന്മാരുമായി ചർച്ച നടത്തും.
റഷ്യയെ ഇത്രമാത്രം ഒറ്റപ്പെടുത്തിയ ഒരൂ സംഭവം ഇതിനു മുന്പുണ്ടായിട്ടില്ല. അതോടൊപ്പം റഷ്യക്കതിരെ ഐക്യനിര കെട്ടിപെടുത്ത സംഭവവും ഉണ്ടായിട്ടില്ല. റഷ്യ യുദ്ധവുമായി മുന്പോട്ടു പോകുകയാണെങ്കിൽ ഗുരുതര ഭവിഷത്തുകൾ നേരിടേണ്ടിവരുമെന്നും ആന്റണി ബ്ലിങ്കൻ മുന്നറിയിപ്പു നൽകി.
യുക്രെയ്ൻ അതിർത്തിയിൽ പ്രവേശിക്കുന്ന റഷ്യൻ വിമാനങ്ങളെ വെടിവച്ചു വീഴ്‌ത്തുന്നതിന് നാറ്റോ വിമാനങ്ങൾ അയയ്ക്കണമെന്ന് ബ്ലിങ്കൻ ആവശ്യപ്പെട്ടു. യൂറോപ്പിലെ ഏറ്റവും വലിയ ആണവ നിലയത്തിനുനേരെ റഷ്യ നടത്തിയ ആക്രമണം രാജ്യാന്തര നിയമങ്ങൾക്ക് വിരുദ്ധമാണെന്നും യുദ്ധം ഉടൻ അവസാനിപ്പിക്കുന്നതാണു റഷ്യൻ പ്രസിഡന്റിനു നല്ലതെന്നും ആന്റണി ബ്രിങ്കൻ കൂട്ടിചേർത്തു.