- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
ഇന്ത്യൻ അമേരിക്കൻ പ്രതിനിധി സംഘം ന്യൂയോർക്ക് സിറ്റി മേയറെ സന്ദർശിച്ചു
ന്യൂയോർക്ക്: ഇന്ത്യൻ അമേരിക്കൻ പ്രതിനിധി സംഘം ഗ്ലോബൽ ഓർഗനൈസേഷൻ ഫോർ പീപ്പിൾ ഓഫ് ഇന്ത്യൻ ഒറിജിൻ ചെയർമാൻ ഡോ. തോമസ് ഏബ്രഹാമിന്റെ നേതൃത്വത്തിൽ ന്യൂയോർക്ക് മേയർ എറിക് ആഡംസുമായി കൂടിക്കാഴ്ച നടത്തി.
മേയർ എറിക് ആഡംസുമായി നടന്ന ചർച്ചയിൽ യൂണിയൻ സ്‌ക്വയർ പാർക്കിൽ ഇന്ത്യയുടെ രാഷ്ട്രപിതാവ് മഹാത്മാഗാന്ധി പ്രതിമയ്ക്കു നേരെ നടന്ന ആക്രമണത്തിൽ ആശങ്ക അറിയിച്ചു. പാർക്കിൽ പൊലീസ് സംരക്ഷണം വർധിപ്പിക്കണമെന്നും കുറ്റക്കാരെ കണ്ടെത്തി നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്നും പ്രതിനിധി സംഘം ആവശ്യപ്പെട്ടു.
മതസ്ഥാപനങ്ങൾക്കും പൗരാവകാശങ്ങൾക്കും എതിരെ നടക്കുന്ന അതിക്രമ പ്രവർത്തനങ്ങളേയും സംഘം അപലപിച്ചു. സിറ്റി അധികൃതരും സംഘടനാ പ്രതിനിധികളും ചേർന്നു പ്രവർത്തിക്കുന്നതിനുള്ള ഒരു കമ്മിറ്റി രൂപീകരിക്കണമെന്ന മേയറുടെ മുഖ്യ ഉപദേഷ്ടാവിന്റെ നിർദേശത്തെ തുടർന്നു ഗിരീഷ് പട്ടേൽ കോഓർഡിനേറ്ററായും ബ്രജ് അഗർവാൾ, ബീന കോത്താരി എന്നിവർ അംഗങ്ങളായും കമ്മിറ്റിക്കു രൂപം നൽകി. ദീപാലി ആഘോഷങ്ങൾ ന്യൂയോർക്ക് സിറ്റിയിൽ ഔദ്യോഗികമായി സംഘടിപ്പിക്കണമെന്നും പ്രതിനിധികൾ അഭ്യർത്ഥിച്ചു.
ന്യൂയോർക്ക് സിറ്റി ഹാളിൽ നടന്ന പ്രാഥമിക ചർച്ചകളിൽ മേയറിന്റെ മുഖ്യ ഉപദേഷ്ടാവ് ഇൻഗ്രിഡ് ലൂയിസും ഡെപ്യൂട്ടി മേയർ മീര ജോഷി, ഭാരതീയ വിദ്യാഭവൻ എക്സിക്യൂട്ടീവ് ഡയറക്ടർ സുധീർ വൈഷ്ണവ്, ശ്രീ സ്വാമി നാരായണൻ മുന്ദിർ നാഷണൽ കോഓർഡിനേറ്റർ ഗിരീഷ് പട്ടേൽ, ഭക്തി സെന്റർ പ്രോഗ്രാം കോഓർഡിനേറ്റർ കാർത്തികേയ പരാഷർ തുടങ്ങിയവർ പങ്കെടുത്തു.