- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
നോമ്പാചരണം- പാപം മൂലം ക്വാറന്റൈനിൽ കഴിയുന്നവരുടെ തിരിച്ചുവരവിനുള്ള അവസരം വെരി റവ ഡോ: ചെറിയാൻ തോമസ്
ഡാളസ് :തീവ്രമായ നോമ്പ് ആചരണ ദിനങ്ങളിലൂടെയാണ് ക്രൈസ്തവ സമൂഹം ഇപ്പോൾ കടന്നുപോകുന്നത് . ക്രൈസ്തവർ മാത്രമല്ല ഹിന്ദുക്കളും മുസ്ലീങ്ങളും ഉൾപ്പെടെ ഇതര മതവിഭാഗങ്ങളും കഠിനമായി നോമ്പ് ആചരിക്കുന്നു എന്നുള്ളത് നാം വിസ്മരിക്കരുതു .നോമ്പ് ആചരണം മാർത്തോമ സഭ വേർതിരിച്ചിരിക്കുന്നത് പാപം മൂലം ദൈവത്തിൽ നിന്നും അകന്നുപോയി ക്വാറന്റൈനിൽ കഴിയുന്നവരുടെ തിരിച്ചുവരവിനും പ്രാർത്ഥനക്കും കൂടുതൽ സമയം ചെലവഴികുന്നതിനുള്ള അവസരം ലഭ്യമാകുക എന്നതിനാണ് മാർത്തോമാ സഭ മുൻ വികാരി ജനറലൂം ഫാർമേഴ്സ് ബ്രാഞ്ച് മാർത്തോമാ ചർച്ച വികാരിയുമായ വെരി റവ ഡോ: ചെറിയാൻ തോമസ് പറഞ്ഞു .മാർച്ച് 6 ഞായറാഴ്ച നോർത് അമേരിക്ക ദദ്രാസന ദിനത്തോടനുബന്ധിച്ചുഡാളസ് സെയിന്റ് പോൾസ് മാർത്തോമാ ചർച്ചിൽ വിശുദ്ധ കുർബാന മദ്ധ്യേ ധ്യാനപ്രസംഗം നടത്തുകായായിരുന്ന റവ ചെറിയാൻ തോമസ്.
നോമ്പ് നോൽക്കുന്നത് നമുക്ക് ഏറ്റവും ഇഷ്ടപെട്ട ആഹാരം വർജിച്ചു ശാരീരിക സൗഖ്യം പ്രാപിക്കുക എന്നതിലുപരി ആത്മാവിൽ അടിഞ്ഞു കൂടിയിരിക്കുന്ന മാലിന്യങ്ങൾ നീക്കം ചെയ്തു ആന്തരിക സൗഖ്യം പ്രാപിക്കുകുന്നതിനാണ്. കോവിദഃ വ്യാപകമായതോടെ എല്ലാവർക്കും സുപരിചിതമായ ഒരു വാക്കാണ് ക്വാറന്റൈൻ എന്നത്.രോഗലക്ഷണമുള്ളവർക്കും രോഗബാധിതർക്കും മാത്രമേ ക്വാറന്റൈൻ ആവശ്യമുള്ളൂ ഇവർ സമൂഹത്തിൽ നിന്നും അകന്നു കഴിയേണ്ടവരാണ് രോഗ വിമുക്തനായി എന്ന് സർട്ടിഫൈ ചെയ്താൽ ഇവർക്ക് സമൂഹത്തിലേക്ക് മടങ്ങിവരാം .നാം അറിഞ്ഞോ അറിയാതെയോ ചെയ്തുപോകുന്ന പാപങ്ങളാണ് നമ്മെ ക്വാറന്റൈനിലേക്കു പ്രവേശിപ്പിക്കുന്നത്.നോബ് നോല്കുന്നതിലൂടെ പാപ ബന്ധനങ്ങളിൽ നിന്നും ആത്മീക വിശുദ്ധി പ്രാപിച്ചു ആരോഗ്യ പരിപൂർണമായി സമൂഹത്തിൽ കർത്താവിന്റെ സാക്ഷികളായി നിലനിൽകണമെന്നാണ് കർത്താവു നമ്മെ കുറിച്ച് ആഗ്രഹിക്കുന്നത്
ഞായറാഴ്ച സഭയായി നിശ്ചയിക്കപ്പെട്ട കുഷ്ഠരോഗിയായ ഒരു മനുഷ്യനെ കർത്താവ് സൗഖ്യമാക്കുന്ന വിഷയത്തെ ആസ്പദമാക്കി ,കർത്താവിന്റെ അടുക്കൽ വന്നു മുട്ടുകുത്തിയ , സമൂഹത്തിൽ നിന്നും അകന്നു താമസിക്കുവാൻ വിധിക്കപ്പെട്ട കുഷ്ഠരോഗിയോട് കർത്താവു പറഞ്ഞത് നിന്റെ രോഗം സൗഖ്യമാകട്ടെ എന്നല്ല മറിച്ചു ശുദ്ധമാക എന്നാണു് .ഉടനെ അവൻ ശുദ്ധമായി കുഷ്ഠരോഗം വിട്ടുമാറുകയും സൗഖ്യം പ്രാപിക്കുകയും ചെയ്തു . കർത്താവ് അവനോടു 'ഇപ്പോൾ നീ വിശുദ്ധനായിരിക്കുന്നു നിന്റെ പുരോഹിതർക്ക് നിന്നെ തന്നെ കാണിച്ചുകൊടുത്തു സമൂഹത്തിലേക്ക് ഇറങ്ങിച്ചെല്ലുക' എന്ന ശക്തമായ സന്ദേശമാണ്. അച്ചൻ പ്രസംഗം ഉപസംഹരിച്ചു
ഭദ്രാസന ഞായർ ദിനത്തോടനുബന്ധിച്ചു ഭദ്രാസനത്തിന് നടക്കുന്ന വിവിധ പ്രവർത്തനങ്ങളെ കുറിച്ച് അച്ചൻ വിശദീകരിച്ചു ഭദ്രാസന ത്തിന്റെ വളർച്ചയിൽ ഓരോ ഇടവക അംഗങ്ങളും നൽകിയ സംഭാവനകൾ അച്ഛൻ അനുസ്മരിച്ചു ഒന്നുമില്ലായ്മയിൽ നിന്നും ആരംഭിച്ച മർത്തോമ സഭ ഇന്ന് വളർന്ന് പന്തലിച്ച് വിവിധ ലോകരാജ്യങ്ങളിൽ വ്യാപിച്ചിരിക്കുന്നു. ഇതിനു പുറകിൽ നമ്മുടെ പൂർവ പിതാക്കന്മാർ നടത്തിയ പ്രാർതനകളും ത്യാഗങ്ങളൂം എന്നും സ്മരിക്കപ്പെടേണ്ടതാണെന്നും അച്ചൻ പറഞ്ഞു.ഭദ്രാസന ദിന പ്രതേയ്ക ശുശ്രുഷകൾക്കു ഭദ്രാസന കൗൺസിൽ അംഗം ജോളി ബാബു ,ഭദ്രാസന അസംബ്ലി അംഗം തോമസ് അബ്രഹാം(തോമസ് കുട്ടി) എന്നിവർ നേത്ര്വത്വം നൽകി .ഇടവക സെക്രട്ടറി ഫിൽമാത്യു നന്ദി പറഞ്ഞു .