സ്വകാര്യ വാഹനങ്ങളിൽ കൂട്ടുകൂടി യാത്രചെയ്യുന്നവരെ പിടികൂടി പൊലീസ്. വ്യത്യസ്ത കമ്പനിയുടെ പേരിലുള്ള ബത്താക്കയുമായി സ്വകാര്യ വാഹനങ്ങളിൽ യാത്ര ചെയ്യുന്നവരെയാണ് പൊലീസ് പിടികൂടിയത്. യാത്ര ചെയ്യുന്നത് കായിക വിനോദങ്ങൾക്കോ ഒന്നിച്ചുള്ള ഭക്ഷണം കഴിക്കാനോ മറ്റ് പാർട്ടികൾക്കോ ആണെങ്കിലും നിയമലംഘനമെന്നാണ് പൊലീസ് പറയുന്നത്.

ഇത്തരം യാത്രകൾ നിയമവിരുദ്ധ ടാക്‌സിയായാണ് അധികൃതർ കണക്കാക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിലായി നടന്ന പൊലീസ് പട്രോളിങ്ങിനിടെ നിരവധി പേരാണ് ഇങ്ങനെ പിടിയിലായത്.35 റിയാലാണ് പിഴ ചുമത്തുന്നത്. രാത്രികാല യാത്രകളിലാണ് കൂടുതൽ പരിശോധന നടക്കുന്നത്.

നിയമം കർശനമാക്കിയതിനാൽ നാട്ടിൽനിന്ന് വരുന്ന ബന്ധുക്കളെയും മറ്റും എയർപോട്ടിലേക്ക് വിടാനോ കൂട്ടിക്കൊണ്ടുവരാനോ പറ്റാത്ത സ്ഥിതിയാണെന്ന് പ്രവാസികൾ പറയുന്നു.