പട്‌ന: നരേന്ദ്ര മോദി സർക്കാർ പൊതുമേഖലാ സ്ഥാപനങ്ങൾ വൻതോതിൽ സ്വകാര്യവൽകരിക്കുന്നതിനു പിന്നിൽ തൊഴിൽ സംവരണം അട്ടിമറിക്കാനുള്ള ഗൂഢോദ്ദേശ്യമുണ്ടെന്നു ആർജെഡി നേതാവ് തേജസ്വി യാദവ് ആരോപിച്ചു. പൊതുമേഖലയിലെ തൊഴിലവസരങ്ങൾ കുറയുന്ന പശ്ചാത്തലത്തിൽ സ്വകാര്യമേഖലയിലും തൊഴിൽ സംവരണം ഏർപ്പെടുത്തണമെന്നു തേജസ്വി യാദവ് ആവശ്യപ്പെട്ടു.

ജാതി സെൻസസ് നടത്തി പിന്നാക്ക സമുദായങ്ങളുടെ ജനസംഖ്യാനുപാതം നിർണയിക്കണമെന്നും അതനുസരിച്ചാകണം സർക്കാർ ബജറ്റ് തയാറാക്കേണ്ടതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മുസ്ലിംങ്ങ ളുടെ വോട്ടവകാശം നിഷേധിക്കണമെന്ന ബിജെപി എംഎൽഎയുടെ പരാമർശത്തോടു പ്രതിഷേധിക്കാൻ മുഖ്യമന്ത്രി നിതീഷ് കുമാർ തയാറാകാത്തതു ഖേദകരമാണെന്നു തേജസ്വി പറഞ്ഞു. രാജ്യത്തു മുസ്ലിങ്ങളുടെ വോട്ടവകാശം നിഷേധിക്കാൻ ആർക്കും സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.