- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ വിയോഗം; ഒമാനിലെ വിവിധ സംഘടനകൾ അനുശോചിച്ചു
മസ്‌കത്ത്: മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ വിയോഗത്തിൽ ഒമാൻ സോഷ്യൽ ഫോറം ഭാരവാഹികൾ അനുശോചനം രേഖപ്പെടുത്തി. മുസ്ലിം രാഷ്ട്രീയത്തിന്റെ നായകനും സംസ്ഥാനത്തെ അനേകം മഹല്ലുകളുടെ ഖാളിയുമായിരുന്നു അദ്ദേഹം.
ലാളിത്യവും സൗമ്യതയും കൊണ്ട് ജനമനസ്സുകളിൽ ഇടംനേടാൻ അദ്ദേഹത്തിനായി. രാഷ്ട്രീയ എതിരാളികൾ പോലും ബഹുമാനിക്കുന്ന വ്യക്തിത്വമായിരുന്നു. എല്ലാവരുടെയും വേദനയായ വേർപാടിൽ കുടുംബത്തിന്റെയും സമുദായത്തിന്റെയും ദുഃഖത്തിൽ പങ്കുചേരുന്നുവെന്നും സോഷ്യൽ ഫോറം ഭാരവാഹികൾ പറഞ്ഞു.
Next Story




