- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
ഫ്ളോറിഡയിൽ കാണാതായ വീട്ടമ്മയുടെ മൃതദേഹം സെപ്റ്റിക് ടാങ്കിൽ ; ഹാൻഡിമാൻ അറസ്റ്റിൽ
ജെൻസൺ ബീച്ച് (ഫ്ളോറിഡ) : ഫെബ്രുവരി അവസാനം ഫ്ലോറിഡയിലെ ജെൻസൺ ബീച്ചിൽ നിന്നും കാണാതായ 57 വയസ്സുകാരിയുടെ മൃതദേഹം അവരുടെ വീടിനു പുറകിലുള്ള സെപ്റ്റിക് ടാങ്കിൽ നിന്നും കണ്ടെടുത്തതായി മാർട്ടിൻ കൗണ്ടി ഷെരീഫ് വില്യം സിൻഡർ മാർച്ച് 4 വെള്ളിയാഴ്ച വാർത്താസമ്മേളനത്തിൽ അറിയിച്ചു .
സിന്ധ്യ കോൾ (57) അവസാനമായി കാണപ്പെട്ടത് ജാമിൻ ജെൻസൺ ഇവന്റിലാണ് . ജെൻസൺ ബീച്ച് സൗത്ത് ടൗണിലായിരുന്നു ഇവന്റ് സംഘടിപ്പിച്ചത്
ഈ സംഭവവുമായി ബന്ധപ്പെട്ട സിന്ധ്യ കോളിന്റെ ദീർഘകാല ഹാൻഡിമാൻ ആയി പ്രവർത്തിച്ചിരുന്ന കിയോക്കി ഹിലോ ഡിമിക്കിനെ (34) പൊലീസ് അറസ്റ് ചെയ്തിട്ടുണ്ട് . ഇയാൾക്കെതിരെ സെക്കൻഡ് ഡിഗ്രി മർഡറിന് കേസ്സെടുത്തിട്ടുണ്ട് .
സിന്ധ്യ കോളിന്റെ തിരോധാനവുമായി പല തവണ കിയോക്കിയെ ചോദ്യം ചെയ്തുവെങ്കിലും തെറ്റായ വിവരങ്ങളാണ് ഇയാൾ പൊലീസിന് കൈമാറിയത് . വീടിന് സമീപത്തുള്ള ക്യാമറയിൽ നിന്നും കിയോക്കിയുടെ ചിത്രം കോളിന്റെ വാഹനത്തിന് സമീപം കണ്ടെത്തിയിരുന്നു .
കോളിന്റെ കൊലപാതകം നടന്നിട്ടുണ്ടാകുക ഇവരുടെ ഇവരുടെ വീട്ടിൽ വച്ച് തന്നെയായിരിക്കാമെന്നും തുടർന്ന് വീടിന് പുറകിലുള്ള സെപ്റ്റിക് ടാങ്കിൽ നിക്ഷേപിക്കുകയായിരുന്നുവെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം .