ഗ്രേറ്റർ പാരിസിൽ ഇന്ന് മുതൽ പൊതുഗതാഗത യാത്രക്ക് ചെലവ് കുറവ്. കാരണം ഗ്രേറ്റർ പാരീസ് ഏരിയയിലെ യാത്രാനിരക്ക് ഒരു ടിക്കറ്റിന് 5 യൂറോ ആയി പരിമിതപ്പെടുത്തി. വിമാനത്താവളം ഒഴികെ - ഗ്രേറ്റർ പാരീസ് ഏരിയയിൽ പ്രതിവർഷം 2 ദശലക്ഷം ആളുകൾക്ക് ഇന്ന് മുതൽ കുറഞ്ഞ യാത്ര ആസ്വദിക്കാനാകും.

പ്രസിഡൻഷ്യൽ സ്ഥാനാർത്ഥിയും ഇലെ-ഡി-ഫ്രാൻസ് റീജിയണിന്റെ പ്രസിഡന്റുമായ വലേറി പേഴ്‌സറസ് വാഗ്ദാനം ചെയ്ത 'താരിഫ് ഷീൽഡ്' എന്ന് വിളിക്കപ്പെടുന്ന സംവിധാനം ആണ് നടപ്പിലാകുന്നത്.ഇതിലൂടെ നാവിഗോ പാസ് ഇല്ലാത്ത ഇടയ്ക്കിടെ യാത്ര ചെയ്യുന്നവർക്ക് Ile-de-France Mobilites (IDF Mobilités) നിയന്ത്രിക്കുന്ന ട്രെയിനുകളിലും RER ലൈനുകളിലും പരമാവധി 5 യൂറോക്ക് യാത്ര ചെയ്യാവുന്നതാണ്.

മാത്രമല്ല 40 യൂറോയ്ക്ക് 10 ടിക്കറ്റുകളും ലഭ്യമാണ്. അതായത് കൂടുതൽ തവണ യാത്ര ചെയ്യാൻ ഉദ്ദേശിക്കുന്നവർക്ക് നിരക്കിൽ കൂടുതൽ ലാഭം നേടാം.എന്നാൽ Roissy-Charles de Gaulle വിമാനത്താവളത്തിൽ നിന്ന് പുറപ്പെടുന്ന അല്ലെങ്കിൽ എത്തിച്ചേരുന്ന ടിക്കറ്റുകൾ ഈ നിരക്കുകൾക്ക് ബാധകമാവില്ല. അവ നിലവിലെ നിരക്ക് 10.30 യുറോ ആയിരിക്കും.