ഫ്‌ളോറിഡ: ഫൊക്കാന വുമൺ ഓഫ് ദി ഇയർ ആയി ഷീല ചെറുതിരഞ്ഞെടുക്കപ്പെട്ടതായി ഫൊക്കാന പ്രെസിഡെ9റ്റ് ജേക്കബ് പടവത്തിൽഅറിയിച്ചു. ഷീല ചെറുവി9റ്റെ ആത്മാർത്ഥത നിറഞ്ഞതും അർപ്പണബോധത്തോടെയുമുള്ള സാമൂഹിക സേവനവും, തനതായ വ്യക്തി മുദ്രപതിപ്പിച്ചതുമായ നേതൃത്വ ഗുണങ്ങളുമാണ് വുമൺ ഓഫ് ദി ഇയർ ആയിതിരഞ്ഞെടുക്കാൻ കാരണ ഭൂതമായതെന്നു ഫൊക്കാന പ്രെസിഡെ9റ്റിനോടൊപ്പംഫൊക്കാന ജനറൽ സെക്രട്ടറി വർഗീസ് പാലമലയിൽ, ട്രഷറർ എബ്രഹാംകളത്തിൽ, ബോർഡ് ഓഫ് ട്രസ്റ്റീ ചെയർ പേഴ്‌സൺ വിനോദ് കെ ആർ കെ,ബോർഡ് ഓഫ് ട്രസ്റ്റീ സെക്രട്ടറി ബോബി ജേക്കബ്, അഡൈ്വസറി ബോർഡ്ചെയർ പേഴ്‌സൺ ജോസഫ് കുരിയപ്പുറം എന്നിവർ പുറത്തിറക്കിയപത്രക്കുറിപ്പിൽ പറയുന്നു.

സ്ത്രീകളെ ഫൊക്കാന എക്കാലവും പ്രോത്സാഹിപ്പിക്കുകയും,ബഹുമാനിക്കുകയും ചെയ്തിട്ടുള്ളതായും എല്ലാ സ്ത്രീ ജനങ്ങൾക്കുംഫൊക്കാനയുടെ വുമൺസ് ഡേ ആശംസകൾ അറിയിക്കുന്നതായും ഭാരവാഹികൾഅറിയിച്ചു.