- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അൽ ജാമിഅ മഖാസിദുശരീഅ അന്താരാഷ്ട്ര അക്കാദമിക സമ്മേളനം ശ്രദ്ധേയമായി

മഖാസിദുശരീഅയുടെ തത്വവും പ്രയോഗവും ബഹുസ്വര സമൂഹത്തിൽ എന്ന വിഷയത്തിൽ ശാന്തപുരം അൽ ജാമിഅ അൽ സെന്റർ ഫോർ റിസർച്ച് ആൻഡ് എക്‌സലൻസ്, യു.എസ്.എ കേന്ദ്രമായ മഖാസിദ് ഇൻസ്റ്റിറ്റ്യൂട്ട് എന്നിവരുടെ സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച അന്താരാഷ്ട്ര അക്കാദമിക സമ്മേളനം ലോക ഇസ്ലാമിക പണ്ഡിത വേദി അന്ത്യക്ഷൻ അഹ്‌മദ് റൈസൂനി ഉദ്ഘാനം ചെയ്തു.
ഇസ്ലാമിക ശരീഅത്തിന്റെ കാലിക പ്രസക്തി, മഖാസിദു ശരീഅയുടെ ചരിത്രവും, സിദ്ധാന്തവും, ബഹുസ്വര സമൂഹത്തിലും കുടുംബ ഘടനകളിലും, മഖാസിദു ശരീഅയുടെ പ്രായോഗികത എന്നീ വിഷയങ്ങളെ കേന്ദ്രീകരിച്ച് വിവിധ സെഷനുകളിലായിട്ടായിരുന്നു അക്കാദമിക് കോൺഫറൻസ് നടന്നത്. അൽ ജാമിഅ റെക്ടർ ഡോ. അബ്ദുസ്സലാം അഹ്‌മദ് അധ്യക്ഷത വഹിച്ചു. മഖാസിദ് ശരീഅ ഇൻസ്റ്റിറ്റ്യൂട്ട്, യു.എസ്.എ പ്രസിഡന്റ് ഡോ. ജാസിർ ഔദ മുഖ്യ പ്രഭാഷണം നിർവ്വഹിച്ചു. മുസ്ലിം പേഴ്‌സണൽ ലോ ബോർഡ് അംഗം അബ്ദുശുകൂർ അൽഖാസിമി, ജാമിഅത്തുൽ ഹിന്ദ് ഡയറക്ടർ ഫൈസൽ മൗലവി, എടവണ്ണ ജാമിഅ നദ് വിയ്യ പ്രിൻസിപ്പാൾ ഡോ. ഫസ്ലുല്ല അൻവരി, ഇത്തിഹാദുൽ ഉലമ സംസ്ഥാന പ്രസിഡന്റ് എം വി സലീം മൗലവി പണ്ഡിതന്മാരായ വി.കെ. അലി, ഇല്യാസ് മൗലവി, ഡോ. അബ്ദുന്നസീർ മലൈമാരി എന്നിവരും സംസാരിച്ചു.
വിവിധ സെഷനുകളിലായി അൽ ജാമിഅ അൽ ഇസ്ലാമിയ്യ ശാന്തപുരം വിദ്യാർത്ഥികൾ ഹുദ റസ്മിയ, ആദില.പി.എം, അബ്ദുറഹ്‌മാൻ, ഹാഷിം മൊഗാഹെദ്, മുഹമ്മദ് ഇർഷാദ്.ടി, ഫസീഹ തസ്‌നീം, ഇസാം അബ്ദുൽ അസീസ് ചെമ്മാട് ദാറുൽ ഹുദയിലെ വിദ്യാർത്ഥികളായ മുഹമ്മദ് ശിബിലി, മുഹമ്മദ് കോമത്ത്, നിസാർ അഹ്‌മദ് എം.എച്ച്, കെ.ഇർഫാൻ, വാഴക്കാട് ദാറുൽ ഉലൂമിലെ വിദ്യാർത്ഥികളായ ഫാത്തിമ റുബാന, ആമിന ടി, സഫ അബ്ദുറസാഖ്, മുഹമ്മദ് ഫാസിൽ, മുഹമ്മദ് റാഷിദ്, സാദിഖ് റഹ്‌മാൻ എന്നിവരും ഹുമൈഖ ജഹാഗീർ (ഫാതിമ ജിന്ന വിമൺസ് യൂണിവേഴ്‌സിറ്റി, റാവൽപിണ്ഡി (ഓൺലൈൻ), റഷീദു റഹ്‌മാൻ വി.പി (സെൻട്രൽ യൂണിവേഴ്‌സിറ്റി, ഹൈദരാബാദ്), സുൽഖർനൈൻ ഹൈദർ (റിസർച്ച് സ്‌കോളർ, ഐ.ഐ.യു.എം), ഹാമിദ് ടി.പി. (എം.ജി. യൂണിവേഴ്‌സിറ്റി), മുഹമ്മദ് ശാഫി ശബന്ദരി, ബുഷൈറുദ്ദീൻ ശർഖി എന്നിവരും മൂന്ന് സെഷനുകളിലായി പ്രബന്ധങ്ങൾ അവതരിപ്പിച്ചു. പ്രബന്ധാവതരണ സെഷനുകളിൽ സമീർ കാളികാവ്, മുഹമ്മദ് അഷ്‌റഫ് കെ.എം, ഇല്യാസ് മൗലവി എന്നിവർ മോഡറേറ്റർമാരായിരുന്നു.
അൽ ജാമിഅ ഡെപ്യൂട്ടി ഡയറക്ടർ കെ.എം. അഷ്‌റഫ് സ്വാഗതും അൽ ജാമിഅ സെന്റർ ഫോർ റിസർച്ച് ആൻഡ് എക്‌സലൻസ് ഡയറക്ടർ ഡോ. മുനീർ കെ.എം. നന്ദിയും പറഞ്ഞു.

