ഡാളസ് : അഖില ലോക വനിതാ പ്രാർത്ഥനാ ദിനം മാർച്ച് 5 ന് ഡാളസ്സിൽ വിവിധ പരിപാടികളോടെ ഗാർലാൻഡ് സി എസ് ഐ കോൺഗ്രിഗേഷൻ ഓഫ് ഡാളസ് ചർച്ചിൽ വെച്ച് സംഘടിപ്പിച്ചു.

കേരള എക്യൂമെനിക്കൽ ക്രിസ്ത്യൻ ഫെലോഷിപ്പിന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെട്ട ഇരുപത്തിയൊന്നാമതു . പ്രാർത്ഥനാ ദിന പരിപാടികൾ രാവിലെ 10 നു വെരി റവ എം എസ് ചെറിയാൻ കോർഎപ്പിസ്‌കോപ്പയുടെ പ്രാരംഭ പ്രാർത്ഥനയോടെ ആരംഭിച്ചു.ഘോഷയാത്രക്കും ആരാധനക്കും ശേഷം സിഎസ്‌ഐ കോൺഗ്രിഗേഷൻ ഓഫ് ഡാലസ് അവതരിപ്പിച്ച സ്‌കിറ്റ് അതിമനോഹരമായിരുന്നു.റവ ജിജോ അബ്രഹാം സ്വാഗത പ്രസംഗം നടത്തി .ഡെൽഫി തോമസ് (കോർഡിനേറ്റർ):ആമുഖപ്രസംഗം ചെയ്തു.

പ്രസിഡന്റ് :വെരി റവ രാജു ദാനിയേൽ കോറെപ്പിസ്‌കോപ്പ ഉദ്ഘാടനം നിർവഹിച്ചു. സമൂഹത്തിലെ അശരണരും ആലംബഹീനരുമായ ജനസമൂഹത്തിന്റെ ഉന്നമനത്തിനായിട്ടുള്ള നിരവധി പദ്ധതികൾ ആസൂത്രണം ചെയ്ത് പ്രവർത്തിച്ചു വരുന്ന എക്യൂമെനിക്കൽ ഫോലോഷിപ്പിന്റെ വഴിത്താരയിലെ നാഴിക കല്ലുകളിലൊന്നാന്നാണ് അഖില ലോകപ്രാർത്ഥനാ ദിനമെന്ന് കോർ എപ്പിസ്‌കോപ്പ ഓർമപ്പെടുത്തി

ഈവർഷത്തെ ചിന്താവിഷയമായ I know the plans I have for you ( Jeremiah: 29 .1-14) എന്ന വേദപുസ്തക വചനങ്ങളെ അടിസ്ഥാനമാക്കി ഈസിലി സോണിയ ജിജോ എബ്രഹാം മുഖ്യ പ്രഭാഷണം ചെയ്തു. ലോകത്തെമ്പാടുമുള്ള സ്ത്രീകളുടെ പ്രശ്നങ്ങൾ പരസ്പരം മനസ്സിലാക്കി അവയെ ദൈവ സന്നിധിയിൽ സമർപ്പിച്ചു പ്രാർത്ഥിക്കുന്നതിനായി പ്രത്യേകം വേർതിരിപ്പിച്ചിരുന്നു ദിനമാണ് വേൾഡ് ഡെ പ്രെയറെന്ന് സോണിയ ജിജോ എബ്രഹാം പറഞ്ഞു .

തുടര്ന്നു കഴിഞ്ഞ വർഷത്തെ പ്രവർത്തന റിപ്പോർട്ട് സുജാത അവതരിപ്പിച്ചു. 2023ലെ കൺവീനറായി സാറാമ്മ രാജുവിനെ തെരഞ്ഞെടുത്തു.റെയ്‌നി തോമസ് നന്ദി പ്രകടിപ്പിച്ചു. റവ ഫാദർ ജോൺ കുന്നത്ത്‌ശേരിയിൽ , റവ:ജിജോ എബ്രഹാം(വൈസ്പ്രസിഡന്റ്),.ഫാദർ വർഗീസ് ഫാദർ ജോൺ റവ ഫാദർ ജോൺ മാത്യു, അലക്‌സ് അലക്‌സാണ്ടർ( സെക്രട്ടറി) തുടങ്ങിയവർ പങ്കെടുത്തു ,, റവ ഫാദർ തമ്പാൻ വർഗീസ് അച്ചന്റെ സമാപന പ്രാര്ഥനക്കും വെരി റവ രാജു ഡാനിയൽ കോർ എപ്പിസ്‌കോപ്പയുടെ ആശീർവാദത്തിനും ശേഷം അഖിലലോക പ്രാർത്ഥനാദിന പരിപാടികൾ സമാപിച്ചു.പ്രാർത്ഥനയിൽ ഡാളസ് ഫോർട്ട് വത്തിലെ എല്ലാ ്രൈകസ്തവ ദേവാലയങ്ങളിൽ നിന്നും നിരവധി സ്ത്രീകൾ പങ്കെടുത്തിരുന്നു .വിജി ജയിംസ് മാസ്റ്റർ മണിയായിരുന്നു