- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
അന്താരാഷ്ട്ര വിമാന സർവീസുകൾക്കുള്ള നിയന്ത്രണങ്ങൾ നീക്കുന്നു; മാർച്ച് 27 മുതൽ പഴയ നിലയിലേക്ക്
ന്യൂഡൽഹി: രാജ്യത്തെ അന്താരാഷ്ട്ര വിമാന സർവീസുകൾക്കുള്ള നിയന്ത്രണങ്ങൾ നീക്കുന്നു. മാർച്ച് 27 മുതൽ അന്താരാഷ്ട്ര വിമാന സർവീസുകൾ പഴയ നിലയിലാകും.
കോവിഡ് മൂലം 2020 മാർച്ചിലാണ് അന്താരാഷ്ട്ര വിമാന സർവീസുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയത്. രണ്ട് വർഷത്തിന് ശേഷമാണ് ഈ നിയന്ത്രണങ്ങൾ നീക്കുന്നത്.
വ്യോമയാന മന്ത്രാലയമാണ് ഇത് സംബന്ധിച്ച് തീരുമാനമെടുത്തത്. അന്താരാഷ്ട്ര യാത്രകൾക്കായി ആരോഗ്യ മന്ത്രാലയം പുറപ്പെടുവിച്ചിട്ടുള്ള നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും വ്യോമയാന മന്ത്രാലയത്തിന്റെ ഉത്തരവിൽ പറയുന്നു.
Next Story




