- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
റഷ്യൻ വ്യോമാക്രമണം; രണ്ട് കുട്ടികളടക്കം 21 പേർ കൊല്ലപ്പെട്ടു; മരിയുപോളിൽ ഒഴിപ്പിക്കൽ തടസ്സപ്പെട്ടു; പലായനം തുടരുന്നു
കീവ്: റഷ്യൻ ആക്രമണം ശക്തമായ യുക്രൈനിലെ മരിയുപോളിൽ വീണ്ടും ഒഴിപ്പിക്കൽ തടസ്സപ്പെട്ടു. സൊപേർഷ്യയിലേക്കുള്ള പാതയിൽ ആക്രമണം ശക്തമാണെന്ന് യുക്രൈൻ അറിയിച്ചു. മേഖലയിലേക്ക് സഹായവുമായി പുറപ്പെട്ട എട്ട് ട്രക്കുകളും 30 ബസ്സുകളും വഴിയിൽ കുടുങ്ങി. ആകെ രണ്ടുലക്ഷത്തോളം പേർ ഇവിടെ കുടുങ്ങിക്കിടക്കുന്നുണ്ട്.
വെള്ളവും വൈദ്യുതിയും ഇല്ലാതായിട്ട് ദിവസങ്ങളായി. ഇന്ന് രാവിലെ സുമിയിൽ റഷ്യ നടത്തിയ വ്യോമാക്രമണത്തിൽ 21 പേർ കൊല്ലപ്പെട്ടു. യുക്രെയ്‌നിലെ ആശുപത്രികൾ ലക്ഷ്യമിട്ട് റഷ്യ ആക്രമണം നടത്തുകയാണെന്നു യുഎൻ കുറ്റപ്പെടുത്തി. ഇതുവരെ രാജ്യത്തുനിന്ന് 20 ലക്ഷത്തിലധികം പേർ പലായനം ചെയ്തു.
പലതവണ മുടങ്ങിയ കിഴക്കൻ യുക്രെയ്‌നിലെ സുമിയിനിന്നുള്ള ഇന്ത്യൻ വിദ്യാർത്ഥികളുടെ ഒഴിപ്പിക്കൽ തുടങ്ങി. റഷ്യ മൂന്നാംവട്ടം വെടിനിർത്തൽ പ്രഖ്യാപിച്ചതിനു പിന്നാലെ സുമിയിൽനിന്ന് വിദ്യാർത്ഥികളുമായുള്ള ആദ്യ വാഹനവ്യൂഹം പുറപ്പെട്ടു. ഇന്ത്യക്കാർ ഉൾപ്പെടെയുള്ള വിദേശികളെയും നാട്ടുകാരെയും ഒഴിപ്പിക്കുന്നതുവരെ വെടിനിർത്തൽ ലംഘിക്കരുതെന്നു റഷ്യയോടു യുക്രൈൻ ആവശ്യപ്പെട്ടു.




