- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
'യുപിയിൽ വോട്ടിങ് മെഷീനുകൾ കടത്തുന്നു; വീഡിയോ തെളിവ്'; ആരോപണവുമായി അഖിലേഷ് യാദവ്
ലഖ്നൗ: ഉത്തർ പ്രദേശിൽ തിരഞ്ഞെടുപ്പ് ഫലം പുറത്തുവരാൻ മണിക്കൂറുകൾ മാത്രം ശേഷിക്കെ വാരാണസിയിലെ വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ നിന്ന് ഇലക്ട്രോണിക് വോട്ടിങ് മെഷീനുകൾ കടത്തി കൊണ്ടുപോകുന്നതായി ആരോപിച്ച് സമാജ് വാദി പാർട്ടി. ട്രക്കിൽ സൂക്ഷിച്ചിരുന്ന യന്ത്രങ്ങൾ വോട്ടെണ്ണുന്നതിന് രണ്ട് ദിവസം മുമ്പാണ് പുറത്തെടുത്തതെന്നാണ് ആരോപണം. ഇതിന്റേതെന്ന് കരുതുന്ന ദ്യശ്യങ്ങൾ സമാജ്വാദി പാർട്ടി അനുയായികൾ വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്.
എന്നാൽ, പരിശീലന ആവശ്യങ്ങൾക്കാണ് ഈ ഇലക്ട്രോണിക് വോട്ടിങ് മെഷീനുകൾ ഉപയോഗിക്കുന്നതെന്നും അവ തിരഞ്ഞെടുപ്പിന് ഉപയോഗിക്കുന്നില്ലെന്നും വാരണാസി ജില്ലാ മജിസ്‌ട്രേറ്റ് പറഞ്ഞു. ചില രാഷ്ട്രീയ പാർട്ടികൾ കിംവദന്തികൾ പ്രചരിപ്പിക്കുന്നുവെന്ന് ആരോപിച്ച ജില്ലാ മജിസ്‌ട്രേറ്റ് കൗശൽ രാജ് ശർമ്മ, തിരഞ്ഞെടുപ്പിൽ ഉപയോഗിച്ച ഇവിഎമ്മുകൾ സിആർപിഎഫ് കാവലിൽ സ്‌ട്രോങ് റൂമിൽ സൂക്ഷിച്ചിരിക്കുകയാണെന്നും സിസിടിവി നിരീക്ഷണം ഏർപ്പെടുത്തിയിട്ടുണ്ടെന്നും പറഞ്ഞു.
വോട്ടെണ്ണൽ ഡ്യൂട്ടിയിൽ ഏർപ്പെട്ടിരിക്കുന്ന ജീവനക്കാരുടെ രണ്ടാമത്തെ പരിശീലനമാണ് നാളെയെന്നും ഈ മെഷീനുകൾ പരിശീലനത്തിനായി ഉപയോഗിക്കുന്നതാണെന്നും കൗശൽ രാജ് ശർമ്മ കൂട്ടിച്ചേർത്തു. എന്നാൽ സമാജ്വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് എന്നാൽ മാധ്യമങ്ങൾക്ക് മുന്നിൽ പരസ്യമായി ഈ അവകാശവാദത്തെ തള്ളിക്കളഞ്ഞു.
'വാരാണസിയിൽ, ഞങ്ങൾ ഒരു ട്രക്ക് തടഞ്ഞു. എന്നാൽ മറ്റ് രണ്ട് ട്രക്കുകൾ കടന്നുകളഞ്ഞു. സംശയാസ്പദമായ പ്രവർത്തനമല്ലെങ്കിൽ ഇവിഎമ്മുകളുമായി വന്ന രണ്ട് ട്രക്കുകൾ എന്തിന് കടന്നുകളഞ്ഞു. സ്ഥാനാർത്ഥികളുടെ സമ്മതമില്ലാതെ നിങ്ങൾക്ക് ഒരു ഇലക്ട്രോണിക് വോട്ടിങ് മെഷീനും എവിടെ നിന്നും നീക്കാൻ കഴിയില്ല,'- അദ്ദേഹം പറഞ്ഞു.
എക്സിറ്റ് പോൾ പ്രവചനങ്ങൾക്കെതിരെ സമാജ്വാദി നേതാവ് അഖിലേഷ് യാദവ് രംഗത്തുവന്നിരുന്നു. ബിജെപി വിജയിക്കും എന്നാണ് എല്ലാ എക്സിറ്റ് പോളുകളിലും വന്നിട്ടുള്ളത്. എക്സിറ്റ് പോളുകൾ വോട്ടിങ് യന്ത്രങ്ങൾ മോഷ്ടിക്കുന്നതിനുള്ള മറ മാത്രമാണെന്നും ആരാണ് എക്സിറ്റ് പോളുകൾക്ക് പണം മുടക്കുന്നതെന്നും അഖിലേഷ് ചോദിച്ചു




