സാൻഫ്രാൻസിസ്‌ക്കൊ (കലിഫോർണിയ): പാൻഡമിക്കിനെ തുടർന്ന് പൂർണമായോ, ഭാഗീകമായോ അടച്ചിട്ടിരുന്ന ട്വിറ്ററിന്റെ എല്ലാ ഓഫിസുകളും മാർച്ച് 15 മുതൽ തുറന്ന്പ്രവർത്തിക്കുന്നതാണെന്ന് കമ്പനി ചീഫ് എക്സിക്യൂട്ടിവ് ഓഫിസർ പരാഗ അഗർവാൾ അറിയിച്ചു.

ഓഫിസുകൾ പൂർണമായും തുറന്ന് പ്രവർത്തിക്കുമ്പോഴും ജീവനക്കാർക്ക് കൂടുതൽ ക്രിയാത്മകമായി വീടുകളിലിരുന്നു പ്രവർത്തിക്കാൻ കഴിയുമെങ്കിൽ അതും സ്വാഗതം ചെയ്യുന്നതായും സിഇഒ പറഞ്ഞു. തിരഞ്ഞെടുക്കേണ്ടതു ജീവനക്കാരാണെന്നും അതിന് അവർക്ക് പൂർണ സ്വാതന്ത്ര്യമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എല്ലാവരെയും അതാതു ഓഫിസുകളിൽ കാണുന്നതിനാണ് ഞാൻ ആഗ്രഹിക്കുന്നത്. ഇപ്പോൾ പാൻഡമിക്കിനെ കുറിച്ചു ഭയാശങ്കകളില്ലെന്നും രണ്ടു വർഷമായി അടഞ്ഞു കിടക്കുന്ന ഓഫിസുകൾ തുറക്കുന്നത് എല്ലാവർക്കും ഗുണകരമാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

അതേസമയം വർക്ക് അറ്റ് ഹോം പൂർണ്ണമായും ഏപ്രിൽ 4 മുതൽ അവസാനിപ്പിക്കുമെന്ന് ഗൂഗിൾ കമ്പനി അധികൃതർ പറഞ്ഞു. അമേരിക്കയിൽ ജനജീവിതം സാധാരണ ഗതിയിലേക്ക് മടങ്ങിയതാണ് ട്വിറ്റർ, ഗൂഗിൾ കമ്പനി അധികൃതരെ ഇങ്ങനെ ഒരു തീരുമാനമെടുക്കാൻ പ്രേരിപ്പിച്ചത്