- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഡീസലിനും പെട്രോളിനും എക്സൈസ് നികുതി 15 മുതൽ 20% വരെ കുറയ്ക്കും; അയർലണ്ടിൽ ഇന്ധന വില ഉയരുന്നതോടെ ജനങ്ങൾക്ക് ആശ്വാസ നടപടിയുമായി സർക്കാർ; ബുധനാഴ്ച്ച രാത്രി മുതൽ ഇളവ് ലഭ്യമാകും
കുതിച്ചുയരുന്ന വിലക്കയറ്റം മൂലം കഷ്ടപ്പെടുന്ന ജനങ്ങൾക്ക് ആശ്വാസ നടപടിയുമായി സർക്കാർ രംഗത്ത്. ഇന്ധനത്തിന്മേലുള്ള എക്സൈസ് ഡ്യൂട്ടി കുറയ്ക്കാനാണ് സർക്കാർ തീരുമാനിച്ചിരിക്കുന്നത്.പെട്രോളിന്റെ വില 15 മുതൽ 20 ശതമാനം വരെ കുറയ്ക്കും.
ഇതു സംബന്ധിച്ച പ്രമേയം ഇന്ന് ഡെയ്ൽ പരിഗണിക്കും. ഇത് പാസ്സാകുന്നതോടെ ഇന്ന് അർദ്ധരാത്രി മുതൽ ഇന്ധന വിലയിൽ കുറവുണ്ടാകും. ഇതു സംബന്ധിച്ച ധനമന്ത്രി പാസ്‌കൽ ഡോണോയുടെ പ്രപ്പോസൽ ഇന്നലത്തെ ഇൻകോർപ്പറേറ്റൽ കാബിനറ്റ് യോഗം അംഗീകരിച്ചിരുന്നു.
കുറഞ്ഞ എക്‌സൈസ് ഡ്യൂട്ടിയുള്ള അഗ്രികൾച്ചറൽ ഡീസൽ ഉൾപ്പടെയുള്ള ഇന്ധനങ്ങൾക്ക് ഒരേ അനുപാതത്തിലായിരിക്കും വെട്ടിക്കുറവു വരുത്തുക. ഈ വിഷയത്തിൽ യൂറോപ്യൻ കമ്മീഷന്റെ നിർദ്ദേശങ്ങൾ സർക്കാർ കണക്കിലെടുക്കും. അതിന്റെ അടിസ്ഥാനത്തിലാകും തീരുമാനം. എന്നിരുന്നാലും അതിൽ മാറ്റങ്ങൾ വരുത്താൻ സർക്കാരിന് അധികാരമുണ്ട്. ഇന്ധന വില പിടിച്ചുനിർത്തുന്നതിനുള്ള നടപടികൾ സർക്കാരിന്റെ സജീവ പരിഗണനയിലാണെന്ന് പ്രധാനമന്ത്രി മീഹോൾ മാർട്ടിൻ പറഞ്ഞു.