- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- DEVELOPMENT
പി സി ആർ ടെസ്റ്റ് - യു എ ഇ പ്രവാസികളോടുള്ള പക്ഷപാതപരമായ നടപടി പുനഃപ്പരിശോധിക്കണം. ഒ എൻ സി പി യു എ ഇ കമ്മിറ്റി
രണ്ടു ഡോസ് കോവിദ് പ്രതിരോധ വാക്‌സിൻ സ്വീകരിച്ചിട്ടുള്ളവർക്ക്വിവിധ രാജ്യങ്ങളിൽ നിന്ന് ഇന്ത്യയിലേക്ക് വരുന്നതിന് പി സി ആർ ടെസ്റ്റ് വേണ്ട എന്ന തീരുമാനം നിലനിൽക്കെ യു എ ഇ യിൽ നിന്ന് വാക്‌സിനെടുത്ത യാത്രക്കാർക്ക് ഇന്ത്യയിലേക്ക് വരുമ്പോൾ നിർബന്ധമായും പി സി ആർ ടെസ്റ്റ് വേണമെന്ന തീരുമാനം എത്രയും പെട്ടന്ന് പുനഃപ്പരിശോധിക്കണമെന്നും നീതിയുക്തമായ യാത്രാ സൗകര്യം ഏർപ്പെടുത്തണമെന്നും ഓവർസീസ് എൻ സി പി യു എ ഇ ഘടകം പത്രക്കുറിപ്പിലൂടെ ആവശ്യപ്പെട്ടു.
മാർച്ച് 27 മുതൽ എയർ ബബിൾ കരാർ അവസാനിക്കുന്ന മുറയ്ക്ക് വിമാനക്കമ്പനികൾ ഇന്ത്യയിലേക്ക് ഷെഡ്യൂൾഡ് ഓപ്പറേഷൻ ആരംഭിക്കുകയാണ്. ഇന്ത്യയിൽ നിന്ന് വാക്‌സിനെടുത്തവർക്ക് ഇന്ത്യയിലേക്ക് വരാൻ PCR ടെസ്റ്റ് വേണ്ട എന്നത് യു എ പ്രവാസികളെ സംബന്ധിച്ചിടത്തോളം വിസിറ്റ് വിസയിൽ വരുന്നവരോ, പുതുതായി യുഎഇ യിൽ എത്തുന്നവരോ മറ്റോ ആയ ഒരു ചെറിയ ശതമാനത്തിനെ മാത്രമേ പ്രായജനപ്പെടുകയുള്ളു
ജോബ് വിസയിൽ ഉള്ള ബഹു ഭൂരിഭാഗവും യു എ ഇ യിൽ നിന്ന്
വാക്‌സിനെടുത്തവരാണ്. രണ്ട് ഡോസ് വാക്‌സിനും ഫൈസർ ഉൾപ്പെടെ ബൂസ്റ്റർ ഡോസും തുടങ്ങി 4 ഡോസ് വരെ വാക്‌സിന് എടുത്ത എല്ലാ ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങളിലും കഴിയുന്ന യു എ ഈ യിലെ പ്രവാസികൾ ലോകം മൊത്തം തുറന്നിട്ടും നാട്ടിലേക്ക് മടങ്ങാൻ യു എ യിൽ നിന്നു മാത്രം നിർബന്ധിത ടെസ്റ്റ് റിസൽട്ട് ആവശ്യപ്പെടുന്നത് വിവേചനപരമായ നടപടിയാണെന്നും ഈ തീരുമാനം പിൻവലിച്ച് സാമൂഹ്യ സമത്വവും പൗരവകാശവും ഉറപ്പാക്കി യു എ ഈ പ്രവാസികളെ യും നീതി പൂർവം ചേർത്തു പിടിക്കാൻ ബന്ധപ്പെട്ട അധികാരികൾ തയ്യാറാകണമെന്നും ഒ എൻ സി പി യുഎഇ ഘടകം ആവശ്യപ്പെട്ടു.