- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കറുകപ്പള്ളി നിവാസികളുടെ റോഡെന്ന സ്വപ്നം യാഥാർത്ഥ്യമായി
മേലമ്പാറ: കറുകപ്പള്ളി ഭാഗം നിവാസികളുടെ ദീർഘകാലത്തെ സ്വപ്നം യാഥാർത്ഥ്യമായി. ഈ ഭാഗത്തേയ്ക്കു റോഡ് നിർമ്മിക്കണമെന്ന് ദീർഘകാലമായി നാട്ടുകാർ ആവശ്യപ്പെട്ടുവരികയായിരുന്നു. മണ്ണൂരെട്ടൊന്നിൽ ഇന്നസെന്റ്, വിനോദ് എന്നിവർ സ്ഥലം വിട്ടുനൽകാൻ തയ്യാറായതോടെയാണ് റോഡെന്ന സ്വപ്നം യാഥാർത്ഥ്യമായത്. 25 ൽ പരം കുടുംബങ്ങൾക്കു പുതിയ റോഡിന്റെ ഗുണം ലഭിക്കും.
റോഡിന്റെ ഉദ്ഘാടനം മാണി സി കാപ്പൻ എം എൽ എ നിർവ്വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് അനുപമ വിശ്വനാഥ് അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് മെമ്പർ ആർ ശ്രീകല, പഞ്ചായത്ത് മെമ്പർ എൽസമ്മ തോമസ്, ആർ പ്രേംജി, അപ്പച്ചൻ മുതലക്കുഴി, ജിമ്മി വാഴാംപ്ലാക്കൽ തുടങ്ങിയവർ പങ്കെടുത്തു.
Next Story