- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്ധന വില കുത്തനെ ഉയരുന്നതോടെ വിമാന യാത്രക്കും ചിലവേറാൻ സാധ്യത; നോർവ്വേയിൽ പെട്രോൾ ഡിസൽ വില ലിറ്ററിന് 24 ക്രോണർ കടന്നതോടെ ജീവിതച്ചെലവ് ഉയരും
നോർവ്വേയിൽ ഇന്ധന വില വർദ്ധനവ് ജിവിതച്ചെലവ് കുത്തനെ ഉയർത്തുമെന്ന സൂചനകൾ പുറത്ത്. ഇന്ധന വില ഉയർന്നതോടെ വിമാനയാത്രകൾക്ക് ചെലവ് കൂടുമെന്ന റിപ്പോർട്ട് പുറത്ത് വന്നിട്ടുണ്ട്. ജെറ്റ് ഇന്ധന വിലയിലുണ്ടായ വർദ്ധനവ് കമ്പനികൾ ടിക്കറ്റ് നിരക്ക് ഉയർത്താൻ കാരണമാക്കും.
കഴിഞ്ഞ ആഴ്ചയിൽ, കുതിച്ചുയരുന്ന എണ്ണവില കാരണം ജെറ്റ് ഇന്ധന വിലയിൽ 33 ശതമാനം വർധനയുണ്ടായി.മാസാവസാനത്തോടെ ഉപഭോക്താക്കൾക്ക് വർദ്ധിച്ചുവരുന്ന ഇന്ധനച്ചെലവ് അവരുടെ ടിക്കറ്റിൽ പ്രതിഫലിക്കുന്നത് കാണാൻ തുടങ്ങുമെന്നാണ് വിലയിരുത്തൽ.
ഇന്ധന വർധനവ് നോർവേയിലെ എയർലൈനുകളെ ബാധിക്കും, പ്രത്യേകിച്ച് നോർവീജിയൻ എയർ ഷട്ടിൽ, ഫ്‌ളൈർ, എസ്എഎസ് പോലുള്ള രാജ്യത്തെ ഏറ്റവും വലിയ എയർലൈനുകൾയ ഇവർ ഇന്ധനത്തിന് ഒരു നിശ്ചിത വില ഉടമ്പടി ഉണ്ടാക്കാത്തതതും അവർ നിലവിലെ വിപണി വില നൽകുന്നതും വില വർദ്ധനവിന് കാരണമാകും.
ഉക്രെയ്‌നിലെ റഷ്യയുടെ അധിനിവേശത്തെ തുടർന്ന് ക്രൂഡ് ഓയിൽ വില കുതിച്ചുയരുന്നത് നോർവേയിലെ പെട്രോൾ പമ്പുകളിലും ബാധിച്ചിട്ടുണ്ട്.നോർവേയിൽ പെട്രോളും ഡീസലും ലിറ്ററിന് 24 ക്രോണർ കടന്നതോടെ ജീവിതച്ചിലവും ഉയരും.നോർവേയിലെ പെട്രോൾ, ഡീസൽ വില ഈ ആഴ്ച ഓസ്ലോയിലും തെക്കൻ നോർവേയിലും ലിറ്ററിന് 24 ക്രോണറിലധികം ഉയർന്നു.അതേസമയം വടക്കൻ നോർവേയിലെ ട്രോംസോയിൽ ഡീസലിന്റെ വില 25 ക്രോണർ കവിഞ്ഞു.