- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Health
- /
- PSYCHOLOGY
തൊഴിലാളികളെ കൊണ്ടുപോകുന്ന ലോറികളിൽ സ്പീഡ് മീറ്ററും റെയിൻ കവറുകളും നിർബന്ധമാക്കും;സിംഗപ്പൂരിൽ നിർമ്മാണത്തൊഴിലാളികളെ കൊണ്ടുപോകുന്ന വാഹനത്തിലെ സുരക്ഷ വർദ്ധിപ്പിക്കാൻ നിർദ്ദേശം
തൊഴിലാളികളെ കയറ്റി പോകുന്ന ലോറികൾക്ക് അവരുടെ സുരക്ഷ മെച്ചപ്പെടുത്തുന്ന തിനായി സ്പീഡ് ലിമിറ്ററുകളും റെയിൻ കവറുകളും നിർബന്ധമാക്കുമെന്ന് സംസ്ഥാന മന്ത്രി ആമി ഖോർ ബുധനാഴ്ച (മാർച്ച് 9) പറഞ്ഞു. കൂടാതെ കുടിയേറ്റ തൊഴിലാളികളെ കൊണ്ടുപോകുന്ന ഡ്രൈവർമാർക്ക്, പ്രത്യേകിച്ച് ഓൺസൈറ്റിൽ ജോലി ചെയ്യുന്നവർക്ക് മതിയായ വിശ്രമം ഉറപ്പാക്കാൻ മാനവശേഷി മന്ത്രാലയം (MOM) പുതിയ നിയമങ്ങൾ അവതരിപ്പിക്കും.ജോലി സമയം ഒരു ദിവസം 12 മണിക്കൂറും ഒരു മാസത്തിൽ 72 ഓവർടൈം മണിക്കൂറും പരിമിതപ്പെടുത്തുന്ന നിലവിലുള്ള നിയന്ത്രണങ്ങൾക്ക് മുകളിലാണിത്.
നിർമ്മാണത്തൊഴിലാളികളെ കൊണ്ടുപോകുന്നവരുടെ സുരക്ഷ മെച്ചപ്പെടുത്തുന്നതിനായി, 3,500 കിലോഗ്രാമിൽ കൂടുതൽ ഭാരമുള്ള എല്ലാ ലോറികളിലും സ്പീഡ് ലിമിറ്ററുകൾ സ്ഥാപിക്കാൻ ആണ് സർക്കാർ ആവശ്യപ്പെടുന്നത്.കൂടാതെ ഡ്രൈവർ ജാഗ്രത പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ഒരു 'വെഹിക്കിൾ പേഴ്സൺ-ഇൻ-ചാർജ്' നിയോഗിക്കുകയും ചെയ്യും. ലോറികളിൽ മഴ കവറുകൾ ഘടിപ്പിക്കണമെന്നും നിർദ്ദേശമുണ്ട്.
നിലവിൽപരമാവധി 12,000 കിലോഗ്രാമിൽ കൂടുതൽ ഭാരമുള്ള ചരക്ക് വാഹനങ്ങൾ മാത്രമേ സ്പീഡ് ലിമിറ്റർ സ്ഥാപിക്കേണ്ടതുള്ളൂ. പരമാവധി 3,500 കിലോഗ്രാമിൽ താഴെ ഭാരമുള്ള എല്ലാ ചരക്ക് വാഹനങ്ങൾക്കും സ്പീഡ് മുന്നറിയിപ്പ് ഉപകരണങ്ങൾ ആവശ്യമാണ്.
കഴിഞ്ഞ വർഷം ലോറികൾക്ക് പിന്നിൽ കയറ്റിക്കൊണ്ടുപോയ തൊഴിലാളികൾക്ക് മാരകമായ അപകടങ്ങൾ സംഭവച്ചതിനെ തുടർന്ന് കൂടുതൽ നിയന്ത്രണങ്ങൾ ആവശ്യപ്പെട്ട് പാർലമെന്റ് അംഗങ്ങളും തൊഴിലാളി പ്രസ്ഥാനവും സർക്കാരിതര സംഘടനകളും (എൻജിഒകൾ) നിരവധി ആഹ്വാനങ്ങൾ നടത്തിയതിന് ശേഷമാണ് ഈ നീക്കം.തൊഴിലാളികളുടെ ഗതാഗതത്തിനായി ലോറികൾ പൂർണമായും നിരോധിക്കണമെന്നും പകരം ബസുകൾ നൽകണമെന്നും ചിലർ ആവശ്യപ്പെട്ടിരുന്നു.