ചില MIQ ഹോട്ടൽ തൊഴിലാളികൾ തങ്ങളുടെ 80 ഡോളർ പ്രതിവാര അലവൻസുകൾ ജൂൺ അവസാനത്തോടെ ഇല്ലാതാകുമെന്ന് അറിഞ്ഞതിനെത്തുടർന്ന് പ്രതിഷേധവുമായി രംഗത്തിറങ്ങിയിരിക്കുകയാണ്. തൊഴിലാളികൾ നിർബന്ധിത ഐസോലേഷനും ക്വാറന്റെയ്‌നും നിർത്തലാക്കുന്ന കാര്യം അറിഞ്ഞിരുന്നില്ലെന്നും ആരോപിക്കുന്നു.

നിയന്ത്രിത ഒറ്റപ്പെടൽ അവസാനിക്കുമ്പോൾ പല തൊഴിലാളികൾക്കും് മിനിമം വേതനത്തിലേക്ക് മടങ്ങുമെന്നാണ്. ഇതാണ് തൊഴിലാളികളെ പ്രകോപിപ്പിച്ചത്. യൂണിയൻ സർക്കാരുമായി ചർച്ചകൾ നടത്തുന്നുണ്ടെങ്കിലും സമരം സംഘടിപ്പിക്കാനും സാധ്യതയുണ്ട്. നിലവിലെ 32 ഹോട്ടലുകളിൽ നാലെണ്ണം മാത്രമേ ജൂൺ അവസാനം മുതൽ MIQ നെറ്റ്‌വർക്കിൽ തുടരൂ.

MIQ ഹോട്ടലുകളിൽ ജോലി ചെയ്യുന്നതിനായി നൂറുകണക്കിന് ഹോട്ടൽ തൊഴിലാളികൾക്ക് ആഴ്ചയിൽ 80 ഡോളർ മുതൽ അലവൻസ് ലഭിക്കുന്നുണ്ട്.ഒരു ഹോട്ടലിൽ 100 തൊഴിലാളികൾ ഉണ്ടാകാം.ഇവരിൽ വീട്ടുജോലിക്കാരും പാചകക്കാരും അടുക്കള തൊഴിലാളികളും ഉൾപ്പെടുന്നു.