പുതിയ അണുബാധകളുടെ വർദ്ധനവ് ഉണ്ടായിരുന്നിട്ടും സൗത്ത് ഓസ്ട്രേലിയ കോവിഡ് നിയന്ത്രണങ്ങളുടെ ഇളവുകൾ കൊണ്ടുവരുകയാണ്.ശനിയാഴ്ച മുതൽ, ഹോസ്പിറ്റാലിറ്റിയിലെയും മറ്റ് വേദികളിലെയും പരിധികളും, ഗാർഹിക ഒത്തുചേരലുകളിലെ ശേഷി പരിധികളും നീക്കം ചെയ്യും. കൂടാതെ പാട്ടും നൃത്തവും അനുവദനീയമായിരിക്കും. വൈറസ് ബാധിച്ചവർ ഇനി ഏഴ് ദിവസത്തേക്ക് മാത്രം ഐസോലേഷൻ ഇരുന്നാൽ മതി.

ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുള്ള ആളുകൾ കൂടുതൽ ദിവസം ഐസോലേഷനിൽ തുടരാവുന്നതാണ്.ഇൻഡോർ വേദികൾക്കുള്ള മാസ്‌ക് നിർദ്ദേശങ്ങൾ നിലവിലുണ്ട്, എന്നാൽ അടുത്തയാഴ്ച നടക്കുന്ന അവലോകനം ഇതും മാറ്റാൻ സാധ്യത യുണ്ട്.

സ്‌കൂൾ കുട്ടികൾക്കും അവശ്യമേഖലാ ജീവനക്കാർക്കുമുള്ള ഐസൊലേഷൻ വ്യവസ്ഥകളിൽ വെസ്‌റ്റേൺ ഓസ്‌ട്രേലിയയിലും ഇന്നു മുതൽ ഇളവു നൽകും. കോവിഡ് ബാധിതരുടെ ക്ലോസ് കോൺടാക്റ്റാണെങ്കിലും, ദിവസവും നെഗറ്റീവ് RAT പരിശോധനാ ഫലം കാണിച്ചാൽ സ്‌കൂളിലോ ജോലിക്കോ പോകാൻ അനുവദിക്കും.