റിപ്പബ്ലിക്കിലെ രണ്ട് കൗണ്ടികളൊഴികെ ബാക്കിയുള്ളവ യെല്ലോ കാലാവസ്ഥാ മുന്നറിയിപ്പിന് കീഴിലാണ്. ഒറ്റരാത്രികൊണ്ട് രാജ്യത്തെ പൂജ്യത്തിന് താഴെയുള്ള താപനില കീഴടക്കിയിരിക്കുകയാണ്. എങ്ങും കനത്ത മഴയും മഞ്ഞ് വീഴ്‌ച്ചയുമായി ദുരിതം വിതച്ചിരിക്കുകയാണ്. കുറഞ്ഞ താപനിലയ്ക്കും മഞ്ഞുവീഴ്ചയ്ക്കും വേണ്ടിയുള്ള സ്റ്റാറ്റസ്-യെല്ലോ മുന്നറിയിപ്പ് രാത്രി 8 മണി മുതൽ പ്രാബല്യത്തിൽ വന്നു, ഇത് ഡബ്ലിനും ലൗത്തും ഒഴികെയുള്ള റിപ്പബ്ലിക്കിലെ എല്ലാ കൗണ്ടികളെയും ബാധിച്ചു.

ഡബ്ലിനിൽ അടക്കം രാജ്യത്തെങ്ങും ഇന്നലെ രാവിലെ മുതൽ പെയ്യുന്ന മഴ ഇന്നും തുടരുമെന്നാണ് കാലാവസ്ഥാ മുന്നറിയിപ്പ്.നേരത്തെ കാർലോ, കിൽകെന്നി, വെക്സ്ഫോർഡ്, വിക്ലോ, വാട്ടർഫോർഡ് എന്നീ അഞ്ച് കൗണ്ടികളിൽ മഴയും കാറ്റും കണക്കിലെടുത്ത് ഓറഞ്ച് അലേർട്ടിലായിരുന്നു. അതിന്റെ കെടുതി അവസാനിക്കുന്നതേയുള്ളു. അതിനിടെയാണ് വീണ്ടും മഴയും സ്‌നോയും പ്രശ്‌നമുണ്ടാക്കുന്നത്. മഴയും മഞ്ഞുപെയ്ത്തും മുൻനിർത്തി മെറ്റ് ഏറാൻ ഭൂരിപക്ഷം കൗണ്ടികളിലും യെല്ലോ അലേർട്ട് നൽകിയിരിക്കുകയാണ്.

കാർലോ, കിൽഡെയർ, കിൽക്കെന്നി, പോർട്ട് ലീഷ്, ലോംഗ്ഫോർഡ്, മീത്ത്, ഓഫലി, വെസ്റ്റ്മീത്ത്, വെക്സ്ഫോർഡ്, വിക്ലോ, കാവൻ, ഡോണഗേൽ, മോണഗൻ, മൺസ്റ്റർ, കൊണാച്ച് എന്നിവിടങ്ങളിലാണ് ജാഗ്രതാ നിർദ്ദേശം നൽകിയിരിക്കുന്നത്. കടുത്ത സ്‌നോ വലിയ അപകടകരമായ നിലയിലെത്തുമെന്ന് മെറ്റ് ഏറാൻ പറയുന്നു.

കനത്ത മഴയും സ്‌നോയും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ റോഡുകളിൽ യാത്ര ദുഷ്‌കരമാക്കിയിട്ടുണ്ട്. തെക്കൻ ടിപ്പററിയിലും കിൽകെന്നിയുടെ ചില ഭാഗങ്ങളിലുമാണ് റോഡുകളിൽ അപകടകരമായ നിലയിൽ സ്‌നോ മൂടിയിരിക്കുന്നത്. വാട്ടർഫോർഡിലെ വിവിധ റൂട്ടുകളിൽ സ്‌പോട്ട് വെള്ളപ്പൊക്കമാണ് പ്രതിസന്ധിയുണ്ടാക്കുന്നത്. റോഡുകളിലൂടെ യാത്ര ചെയ്യുന്നവർ വളരെ ജാഗ്രത പാലിക്കണമെന്ന് ലോക്കൽ അഥോറിറ്റികൾ പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി.

രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ താപനില -3 ഡിഗ്രി വരെ കുറയുമെന്ന് പ്രതീക്ഷിക്കുന്നു