- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- GOOD READS
കേരളാ ഗവർമ്മെന്റ് , പ്രവാസി ക്ഷേമ പദ്ധതികൾ നാം അറിയേണ്ടത് കൾച്ചറൽ ഫോറം ഖത്തർ; വെബിനാർ നാളെ
ദോഹ: പ്രവാസി സമൂഹത്തിന് സംസ്ഥാന സർക്കാർ പ്രവാസി വെൽഫെയർ ബോർഡ് മുഖേന നൽകുന്ന സേവനങ്ങളെ കുറിച്ച് ഖത്തർ മലയാളി സമൂഹത്തെ ബോധവൽക്കരിക്കാൻ പ്രവാസി പെൻഷനും ക്ഷേമ പദ്ധതികളും നാം അറിയേണ്ടതെല്ലാം എന്ന പേരിൽ സൂം വെർച്ച്വൽ പ്ലാറ്റ്ഫോമിലൂടെ വെബിനാർ സംഘടിപ്പിക്കുന്നു.
മാർച്ച് 11 ന് വെള്ളി ഉച്ച തിരിഞ്ഞ് 1.30 ന് നടക്കുന്ന ബോധവൽക്കരണ വെബിനാറിൽ കേരള പ്രവാസി വെൽഫെയർ ബോർഡ് സീനിയർ ഓഫീസർ കെ. എൽ. അജിത് കുമാർ സഹായ പദ്ധതികളെ കുറിച്ച് വിശദീകരിക്കുകയും സദസ്യരുടെ അന്വേഷണങ്ങൾക്ക് മറുപടി നൽകുകയും ചെയ്യും.പ്രവാസി വെൽഫെയർ ബോർഡിലൂടെ പ്രവാസി പെൻഷൻ, വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ് , വായ്പ / പുനരധിവാസ പദ്ധതികൾ തുടങ്ങിയ വ്യത്യസ്ത സേവനങ്ങൾ നടപ്പാക്കി വരുന്നു. ഇത്തരം സേവനങ്ങളെ കുറിച്ച് ബന്ധപ്പെട്ട സർക്കാർ ഉദ്യോഗസ്ഥരിൽ നിന്ന് നേരിട്ടറിയാനുള്ള അവസരം പ്രാവാസികളുപ്രദേശിക കൂട്ടായ്മകളും പരമാവധി ഉപയോഗപ്പെടുത്തണമെന്ന് കൾച്ചറൽ ഫോറം വൈസ് പ്രസിഡന്റ് മുഹമ്മദ് കുഞ്ഞി തായലക്കണ്ടി അഭ്യർത്ഥിച്ചു.
Meeting ID: 848 7712 3524
Passcode: Pravasi എന്ന ലിങ്കിൽ ആയിരിക്കും വെബിനാർ നടക്കുക.
കൂടുതൽ അറിയാൻ വൈകിട്ട് 6 മണിക്ക് ശേഷം70629272,55989891നമ്പറുകളിൽ ബന്ധപ്പെടുക.