- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
റമദാനെ വരവേൽക്കാൻ യൂണിയൻ കോപ്; ഏറ്റവും വലിയ ക്യാമ്പയിനിനായി 18.5 കോടി ദിർഹം നീക്കിവെച്ചു
ദുബൈ: യുഎഇയിലെ ഏറ്റവും വലിയ കൺസ്യൂമർ കോഓപ്പറേറ്റീവ് സ്ഥാപനമായ യൂണിയൻ കോപ് (Union Coop), 30, 000ത്തിലധികം അവശ്യ ഉൽപ്പന്നങ്ങൾക്ക് വിലക്കിഴിവ് നൽകുന്ന പ്രൊമോഷന് വേണ്ടി 18.5 കോടി ദിർഹം നീക്കിവെച്ചതായി പ്രഖ്യാപിച്ചു. യുഎഇ വിപണിയിൽ, പ്രത്യേകിച്ച് ദുബൈ (Dubai) എമിറേറ്റിൽ, സമൂഹത്തിന് തിരികെ നൽകിക്കൊണ്ട് തന്നെ സാമ്പത്തിക സംരംഭങ്ങൾക്ക് തുടക്കമിടുകയും അതുവഴി രാജ്യത്തെ ഇതേ മേഖലയിലെ എതിരാളികളെ കൂടി ഉൽപ്പന്നങ്ങൾക്ക് വിലക്കിഴിവ് നൽകുന്നതിലേക്ക് എത്തിക്കുകയും, അതിലൂടെ റമദാനിലെ (Ramadan) പുണ്യമാസത്തിൽ പോസിറ്റീവായ പ്രതിഫലനമുണ്ടാക്കുകയുമാണ് യൂണിയൻ കോപ് ലക്ഷ്യമിടുന്നത്.
റമദാനിലെ തയ്യാറെടുപ്പുകൾ പ്രഖ്യാപിക്കാനായി യൂണിയൻ കോപ് സംഘടിപ്പിച്ച വാർഷിക വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. യൂണിയൻ കോപ് സിഇഒ ഖാലിദ് ഹുമൈദ് ബിൻ ദിബാൻ അൽ ഫലസി, വിവിധ ഡിവിഷനിലെയും വിഭാഗങ്ങളിലെയും മേധാവികൾ, യൂണിയൻ കോപിലെ മാനേജർമാർ, ജീവനക്കാർ, മാധ്യമ പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.
റമദാൻ മാസത്തിൽ പ്രൊമോഷണൽ ക്യാമ്പയിനുകളിലൂടെ ഉൽപ്പന്നങ്ങളുടെ വില നിലനിർത്തുന്നതിൽ പ്രധാന ഘടകമാകുന്നതിൽ സന്തോഷമുണ്ടെന്ന് യൂണിയൻ കോപ് സിഇഒ പറഞ്ഞു. 30,000 ഭക്ഷ്യ ഉൽപ്പന്നങ്ങൾക്കും മറ്റ് ഉൽപ്പന്നങ്ങൾക്കും വിലക്കിഴിവ് നൽകുന്ന ക്യാമ്പയിനിനായി യൂണിയൻ കോപിന്റെ ലാഭവിഹിതത്തിൽ നിന്ന് 18.5 കോടി ദിർഹം നീക്കിവെച്ചെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഹോൾസെയിൽ വിലയിൽ നിരവധി ഉൽപ്പന്നങ്ങൾ നൽകും.
ദുബൈയിലെ യൂണിയൻ കോപിന്റെ എല്ലാ ശാഖകളിലും കൊമേഴ്സ്യൽ സെന്ററുകളിലും ക്യാമ്പയിൻ ലഭ്യമാണ്. 23 ശാഖകളും നാല് കൊമേഴ്സ്യൽ കേന്ദ്രങ്ങളും ഇതിൽപ്പെടുന്നുൂ. മാർച്ച് 13 മുതൽ മെയ് മൂന്ന് വരെ 52 ദിവസത്തേക്കാണ് ക്യാമ്പയിനുള്ളത്. 2022ലെ ഏറ്റവും വലിയ ഡിസ്‌കൗണ്ട് ക്യാമ്പയിനായാണ് ഇത് കണക്കാക്കപ്പെടുന്നതെന്ന് യൂണിയൻ കോപ് സിഇഒ വ്യക്തമാക്കി. 75 ശതമാനം വരെയാണ് ക്യാമ്പയിനിൽ വിലക്കിഴിവ് പ്രഖ്യാപിച്ചിരിക്കുന്നത്. ഉപഭോക്താക്കളുടെ ബാധ്യത കുറയ്ക്കുക, നിരവധി ഉൽപ്പന്നങ്ങൾ ഓഫറിൽ ഉൾപ്പെടുത്തുന്നതിൽ കോഓപ്പറേറ്റീവ് പുലർത്തുന്ന ജാഗ്രത, ഉന്നത നിലവാരവും മിതമായ വിലയും ഉറപ്പാക്കുന്നത് എന്നിവയാണ് യൂണിയൻ കോപ് ചെയ്ത് വരുന്നതെന്ന് അദ്ദേഹം പറഞ്ഞു. അരി, മാംസ്യം, പൗൾട്രി, കാൻഡ് ഫുഡ്, പഴവർഗങ്ങളും പച്ചക്കറികളും, പ്രത്യേക റമദാൻ ഉൽപ്പന്നങ്ങൾ എന്നിവ ഉൾപ്പെടെയുള്ളവയാണ് പ്രൊമോഷനിലുള്ളത്.
രാജ്യത്തെ സാംസ്‌കാരിക, ജനസംഖ്യാ വൈവിധ്യങ്ങൾ കണക്കിലെടുത്ത് ഇത്തവണ റമദാൻ ക്യാമ്പയിനിൽ നിരവധി ഉൽപ്പന്നങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് അൽ ഫലസി ചൂണ്ടിക്കാട്ടി. യൂണിയൻ കോപ് പ്രഖ്യാപിച്ച വിലക്കിഴിവ് ഒരിക്കലും ഉൽപ്പന്നങ്ങളുടെ നിലവാരത്തെ ബാധിക്കില്ലെന്നും അദ്ദേഹം ഉറപ്പുനൽകി.
സ്മാർട്ട് ഓൺലൈൻ സ്റ്റോറുകൾ വഴിയും വെബ് സ്റ്റോറുകൾ വഴിയും ഓർഡറുകൾ നൽകാനും പർച്ചേസ് ചെയ്യാനുമുള്ള സൗകരയവുമുണ്ട്. ഉപഭോക്താക്കൾക്ക് സൗകര്യപ്രദമായ ഈ രീതി വഴി മികച്ച ഷോപ്പിങ് അനുഭവം ആസ്വദിക്കാനും കഴിയും. സ്മാർട്ട് ഓൺലൈൻ സ്റ്റോറുകളിലും വെബ് സ്്റ്റോറുകളിലും 40,000 ഉൽപ്പന്നങ്ങളാണ് ഓൺലൈനായി ഏത് സമയവും ലഭ്യമായിട്ടുള്ളതെന്ന് അദ്ദേഹം വ്യക്തമാക്കി.