സൗദി-ബഹറൈൻ കോസ്വേ വഴി യാത്ര ചെയ്യുന്നതിന് ബൂസ്റ്റർ ഡോസ് നിർബന്ധമെന്ന് കോസ് വേ അഥോറിറ്റി അറിയിച്ചു. കോസ്വേ വഴിയ യാത്ര പുറപ്പെടുന്നവരും രാജ്യത്തേക്ക് പ്രവേശിക്കുന്നവരും മൂന്നാം ഡോസ് സ്വീകരിച്ചവരായിരിക്കണമെന്ന് അഥോറിറ്റി വ്യക്തമാക്കി. മൂന്ന് മാസത്തിനിടയിൽ രണ്ടാം ഡോസ് സ്വീകരിച്ചവർ, കോവിഡ് വാക്‌സിൻ സ്വീകരിക്കുന്നതിൽ പ്രത്യേക ഇളവ് ലഭിച്ചവർ എന്നിവരെ പുതിയ നിബന്ധനയിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.

കോവിഡ് കവറേജോടു കൂടിയ അംഗീകൃത മെഡിക്കൽ ഇൻഷൂറൻസ് ഉള്ള പന്ത്രണ്ട് വയസ്സിൽ താഴെയുള്ള കുട്ടികൾക്കും നിബന്ധനയിൽ ഇളവ് ലഭിക്കും. സൗദിയിലേക്ക് പ്രവേശിക്കുന്നതിനുള്ള നിബന്ധനകളിൽ ആഭ്യന്തര മന്ത്രാലയം പുതിയ ഇളവുകൾ വരുത്തിയ സാഹചര്യത്തിലാണ് കോസ്വേ അഥോറിറ്റിയുടെ വിശദീകരണം. നിലവിൽ രാജ്യത്തേക്ക് പ്രവേശിക്കുന്നതിന് വാക്‌സിൻ നിർബന്ധമില്ല. ഇത്തരാക്കാർക്ക് നേരത്തെ ഏർപ്പെടുത്തിയിരുന്ന ക്വാറന്റൈൻ സംവിധാനവും നിറുത്തലാക്കിയിട്ടുണ്ട്. ഒപ്പം പി.സി.ആർ പരിശോധനാ ഫലവും വേണ്ടതില്ല.