ത്തർ ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രൊഫഷണൽ ബിസിനസ് ഗ്രൂപ്പിന്റെ പിബിജി ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട് കോട്ടക്കലിൽ പ്രവർത്തനമാരംഭിച്ചു. കമ്പനിയുടെ ചീഫ് പാട്രൺ പാത്തുട്ടി ഉള്ളാടൻ ഉദ്ഘാടനം നിർവഹിച്ചു.

വിദേശത്ത് മികച്ച തൊഴിലവസരങ്ങൾ വാഗ്ദാനം ചെയ്യുന്ന അഡ്വാൻസ്ഡ് ട്രൈനിങ് ഇൻ ഡോക്യുമെന്റേഷൻ ആൻഡ് പി.ആർ.ഒ സർവ്വീസസ്, അഡ്വാൻസ്ഡ് ട്രൈനിങ് ഇൻ ലീഗൽ ട്രാൻസ്ലേഷൻ, പ്രൊഫണൽ അക്കൗണ്ടിങ്, എച്ച്.ആർ ആൻഡ് ഓഫീസ് അഡ്‌മിനിസ്ട്രേഷൻ, ലീഡർഷിപ്പ് ആൻഡ് സ്‌കിൽ ഡവലപ്മെന്റ്, മാനേജ്മെന്റ് ട്രെയിനിങ് തുടങ്ങിയ ബഹുമുഖ കോഴ്സുകളിലെ പരിശീലന പദ്ധതികളാണ് ഉദ്യോഗാർത്ഥികൾക്കായി ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട് മുന്നോട്ട് വെക്കുന്നത്.

ഇന്ത്യയിലെ വിവിധ കാമ്പസുകളിൽ നിന്ന് പുറത്തിറങ്ങുന്ന ഉദ്യോഗാർത്ഥികൾക്ക് അനുയോജ്യമായ രീതിയിലുള്ള പ്രൊഫഷണൽ ട്രെയിനിങ്, പ്ലേസ്മെന്റ്, ജെന്റർ എംപവർമെന്റ് തുടങ്ങിയവയാണ് ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ പ്രാഥമിക ലക്ഷ്യങ്ങൾ എന്ന് പ്രൊഫഷണൽ ബിസിനസ് ഗ്രൂപ്പ് മാനേജിങ് ഡയറക്ടരും പി.ബി.ജി ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ സ്ഥാപകനുമായ അലി ഹസൻ തച്ചറക്കൽ പറഞ്ഞു.
കോട്ടക്കൽ ചങ്കുവെട്ടിയിലെ ടിവി ടവറിൽ പ്രവർത്തനമാരംഭിച്ച ഇൻസ്റ്റിറ്റ്യൂട്ടിന്റെ മാസ്സ് ലോഞ്ചിങ് മെയ് ആദ്യ വാരത്തിൽ ഉണ്ടായിരിക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.