- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മലപ്പുറത്ത് യുവതി ക്വാർട്ടേഴ്സിൽ മരിച്ച നിലയിൽ; കൂടെ താമസിച്ചിരുന്ന ഭർത്താവിനെയും കുട്ടികളെയും കാണാനില്ല
മലപ്പുറം: ഇതര സംസ്ഥാനത്ത് നിന്നുള്ള യുവതിയെ ക്വാർട്ടേഴ്സിൽ മരിച്ച നിലയിൽ കണ്ടെത്തി. കൂടെ താമസിച്ചിരുന്ന ഭർത്താവിനെയും കുട്ടികളെയും കാണാനില്ല. മങ്കട ഏലചോലയിൽ ക്വാർട്ടേഴ്‌സിൽ താമസിക്കുന്ന കൂലി തൊഴിലാളിയായ അസം സ്വദേശിയായ ഷാഫിയ റഹ്മാന്റെ ഭാര്യ ഉസ്നാരാ ബീഗം ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
വ്യാഴാഴ്ച ഉച്ചക്ക് ഒരു മണിയോടെ ആണ് ക്വാർട്ടേഴ്സിൻ ദുർഗന്ധം വമിച്ച് മരിച്ച നിലയിൽ കണ്ടെത്തിയത്. ചൊവ്വാഴ്ച രാവിലെ ഈ സ്ത്രീയെ കടയിൽ കണ്ടവരുണ്ട്. ഇവരുടെ ഭർത്താവും കുട്ടികളും അപ്രത്യക്ഷമായതിൽ ദുരൂഹതയുണ്ട്. മൃതദേഹം വിദഗ്ധ പരിശോധനക്ക് ശേഷം വെള്ളിയാഴ്ച മാത്രമെ ആശുപത്രിയിലേക്ക് മാറ്റി പോസ്റ്റ്മോർട്ടം നടത്തുക ഉള്ളുവെന്ന് പൊലീസ് പറഞ്ഞു.
കൂടാതെ ഇവരുടെ ശരിയായ മേൽവിലാസത്തിനുള്ള അന്വേഷണം തുടങ്ങിയിട്ടുണ്ട്. മങ്കട ഇൻസ്പെക്ടർ ഷാജഹാന്റെ നേതൃത്വത്തിൻ സ്ഥലത്ത് പരിശോധന നടത്തി അന്വേഷണം തുടങ്ങി. യുവതിയുടെ ആധാറിലെ പേര് ഉസ്‌നേറ ബിഗമെന്നാണ്. ചൊവ്വ വൈകീട്ട് അയൽപക്കത്തെ വീടുകളിൽ സ്ത്രീ ചെന്നിരുന്നു. പെരിന്തൽമണ്ണ ഡി.വൈ.എസ്‌പി എം സന്തോഷിന്റെ നേതൃത്വത്തിൽ മങ്കട സിഐ യു.കെ ഷാജഹാനും സംഘവുമാണ് കേസന്വേഷിക്കുന്നത്. മലപ്പുറം ജില്ലാ പൊലീസ് മേധാവി എസ്. സുജിത്ത് ദാസ്, ഡി വൈ എസ് പി കെ എം ബിജു സ്ഥലം സന്ദർശിച്ചു വിരലടയാള വിദഗ്ധ സംഘം സ്ഥലം സന്ദർശിച്ചെങ്കിലും അസമയമായതിനാൽ പരിശോധന നാളെത്തേക്ക് മാറ്റി.