- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നോർവ്വേയിലെ ഗാർഹിക വൈദ്യുത ബിൽ സബ്സിഡി അടുത്തവർഷവും തുടരും; നിശ്ചിത തുകയ്ക്ക് മുകളിൽ ഉയരുമ്പോൾ 80 ശതമാനവും സംസ്ഥാനം ഉൾക്കൊള്ളുന്ന പദ്ധതി 2023 മാർച്ച് വരെ തുടരും
രാജ്യത്തെ ഗാർഹിക വൈദ്യുതി ബിൽ സബ്‌സിഡി അടുത്തവർഷം കൂടി തുടരാൻ സർക്കാർ തീരുമാനം.ഊർജ്ജ വില ഒരു നിശ്ചിത തുകയ്ക്ക് മുകളിൽ ഉയരുമ്പോൾ 80 ശതമാനം വൈദ്യുതി ബില്ലുകളും സംസ്ഥാനം ഉൾക്കൊള്ളുന്ന പദ്ധതി 2023 മാർച്ച് വരെ തുടരുമെന്നാണ് നോർവേ സർക്കാർ വ്യാഴാഴ്ച പ്രഖ്യാപിച്ചത്.
അതായത് രാജ്യം ഊർജ്ജ ബില്ലുകൾക്ക് 80 ശതമാനം സബ്സിഡി നൽകുന്നത് തുടരുമെന്ന് അറിയിച്ചതോടെ നിരവധി പേർക്ക് തീരുമാനം ആശ്വാസമാകുമെന്ന് ഉറപ്പായിരിക്കുകയാണ്. ഈ പദ്ധതി ഏപ്രിലിൽ അവസാനിക്കാനിരിക്കെയാണ് 2023 മാർച്ച് വരെ തുടരുമെന്ന് സർക്കാർ അറിയിച്ചത്.കൂടാതെ വർദ്ധിച്ചുവരുന്ന ഊർജ വിലയെ ചെറുക്കുന്നതിന് ദീർഘകാലാടിസ്ഥാനത്തിലുള്ള പരിഹാരത്തിനായി സർക്കാർ ശ്രമിക്കുന്നുണ്ടെന്ന് ഊർജ മന്ത്രി ആസ്ലൻഡ് പറഞ്ഞു.
നിലവിൽ ഒരു കിലോവാട്ട് മണിക്കൂറിന് 70 ഓറിൽ താഴെ വില കുറയുമ്പോൾ, സ്‌കീം ബാധകമാകില്ല. ഡിസംബറിലാണ് സബ്സിഡി പദ്ധതി ആദ്യം അവതരിപ്പിച്ചത്.വില, ഒരു കിലോവാട്ട്-മണിക്കൂറിന് 70 øre-ന് മുകളിൽ ഉയരുമ്പോൾ, ബില്ലിന്റെ 55 ശതമാനം സർക്കാർ എടുക്കുന്നതാണ് ആദ്യം പ്രഖ്യാപിച്ചതെങ്കിലുംഎതിർപ്പിന്റെയും വിമർശകരുടെയും സമ്മർദത്തെത്തുടർന്ന് ഇത് 80 ശതമാനമായി ഉയർത്തുകയായിരുന്നു.