ൻതോതിലുള്ള വിലക്കയറ്റത്തെക്കുറിച്ച് ഒരു ഇന്ധന കമ്പനി മേധാവി മുന്നറിയിപ്പ് നൽകിയതിനെത്തുടർന്ന് രാജ്യത്തെ പ്രെട്രോൾ പമ്പുകൾക്ക് മുന്നിൽ കിലോമീറ്റുകൾ നീളുന്ന ക്യുവാണ് ഉള്ളത്.വൈറ്റോമോ ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ ജിമ്മി ഒർംസ്ബി ഇന്ന് രാവിലെ പുറപ്പെടുവിച്ച മുന്നറിയിപ്പിനെത്തുടർന്ന് രാജ്യത്തുടനീളമുള്ള വൈറ്റോമോ പെട്രോൾ സ്റ്റേഷനുകളിൽ ഇന്ന് തിരക്കാണ്.

ഇന്ന് വൈകുന്നേരം 6 മണിക്ക് മുമ്പ് വാഹനം നിറയ്ക്കണമെന്നാണ്് ഓർംസ്ബി മുന്നറിയിപ്പ് നല്കിയത്. ഡീസലിന് 30 സെന്റും പെട്രോളിന് 20 സെന്റും വില കൂടുമെന്ന് വൈറ്റോമോയുടെ വക്താവ് പറഞ്ഞു.ഒരു ലിറ്റർ പെട്രോളിന് 2 ഡോളർ എന്ന കണക്ക് ഇപ്പോൾ മൂന്ന് ഡോളറിനു മുകളിൽ എത്തി നിൽക്കുന്നു. ഓരോ പ്രദേശം അനുസരിച്ചു വലിയ വില വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്.

ഇന്ധനവില വർദ്ധനവിനൊപ്പം ന്യൂസിലൻഡിൽ കഴിഞ്ഞ ആറ് മാസം കൊണ്ട് നിത്യോപയോഗ സാധങ്ങൾക്ക് വില വർദ്ധിച്ചത് ഉയർന്ന തോതിലാണ്. ഓരോ ഉൽപ്പനങ്ങൾക്കും ചുരുങ്ങിയത് 50 സെന്റ് വീതം വില വർദ്ധനവ് ഉണ്ടായിട്ടുണ്ട് എന്ന് പറയാം. പച്ചക്കറികളുടെ വിലക്കയറ്റവും പുറകിലല്ല. ഒരു ഡോളറിനു താഴെ വിലയിൽ വരെ കിട്ടിയിരുന്ന 'ബ്രൊക്കളി' ഇപ്പോൾ രണ്ടു ഡോളറിനു മുകളിൽ വില എത്തി നിൽക്കുന്നു.