- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അയർലന്റിലെ മെഡിക്കൽ സയന്റിസ്റ്റുകളുടെ സംഘടന ഈ മാസം 30 ന് പണിമുടക്കുന്നു;ശമ്പള തൊഴിൽ സാഹചര്യം മെച്ചപ്പെടുത്താനുള്ള സമരത്തിൽ ആശുപത്രികളിലെ കോവിഡ് പരിശോധന താളം തെറ്റുമെന്ന് സൂചന
ശമ്പള തൊഴിൽ സാഹചര്യയം മെച്ചപ്പെടുത്താൻ ആവശ്യപ്പെട്ട് കൊണ്ട് രാജ്യത്തെ മെഡിക്കൽ സയന്റിസ്റ്റുകളുടെ യൂണിയൻ മാർച്ച് 30 ന് സമ്പൂർണ പണിമുടക്ക് പ്രഖ്യാപിച്ചതോടെ കോവിഡ് പരിശോധനകൾ താളം തെറ്റുമെന്ന് സൂചന.അതായത് ആശുപത്രി ലബോറട്ടറി പരിശോധന രാജ്യത്തുടനീളം 12 മണിക്കൂർ അടച്ചിടും.
മെഡിക്കൽ ലബോറട്ടറി സയന്റിസ്റ്റ്‌സ് അസോസിയേഷൻ (MLSA) എച്ച്എസ്ഇ ആശുപത്രികൾ, പൊതു സന്നദ്ധ ആശുപത്രികൾ, സ്വകാര്യ ആശുപത്രികൾ, ഐറിഷ് ബ്ലഡ് ട്രാൻസ്ഫ്യൂഷൻ സർവീസ് എന്നിവയിൽ പ്രവർത്തിക്കുന്ന 1,800-ലധികം അംഗങ്ങളെ പ്രതിനിധീകരിക്കുന്ന യൂണിയനാണ് പണിമുടക്ക് ആഹ്വാനം ചെയ്തിരിക്കുന്നത്.
ശമ്പളവും തൊഴിൽ സാഹചര്യങ്ങളും സംബന്ധിച്ച് 2020 ന്റെ തുടക്കം മുതൽ വിവിധ ഫോറങ്ങളിലൂടെ എച്ച്എസ്ഇയുമായും ആരോഗ്യ വകുപ്പുമായും അവർ ചർച്ചകളിൽ ഏർപ്പെട്ടിരുന്നുവെങ്കിലും ധാരണയിലെത്താൻ കഴിയാത്തതാണ് സമരത്തിന് കാരണം.
മാർച്ച് 30 ബുധനാഴ്ച രാവിലെ 8 മണിക്കും രാത്രി 8 മണിക്കും ഇടയിൽ പണിമുടക്ക് നടക്കുമെന്ന് MLSA തൊഴിലുടമകളെ അറിയിച്ചിട്ടുണ്ട്. യൂണിയന്റെ പ്രശ്‌നങ്ങളിൽ ഒരു പുരോഗതിയും ഉണ്ടായില്ലെങ്കിൽ, ഏപ്രിൽ 5, 7 തീയതികളിൽ രണ്ട് ദിവസത്തെ പ്രവർത്തനം കൂടി ആസൂത്രണം ചെയ്തിട്ടുണ്ട്.